99 റൺസുമായി മുന്നിൽ നിന്ന് നയിച്ച് 'ക്യാപ്റ്റന്‍ മായങ്ക്'- ഡല്‍ഹിക്ക് ലക്ഷ്യം 167 റണ്‍സ്

99 റൺസുമായി മുന്നിൽ നിന്ന് നയിച്ച് 'ക്യാപ്റ്റന്‍ മായങ്ക്'- ഡല്‍ഹിക്ക് ലക്ഷ്യം 167 റണ്‍സ്
മായങ്ക് അ​ഗർവാൾ/ ട്വിറ്റർ
മായങ്ക് അ​ഗർവാൾ/ ട്വിറ്റർ
Updated on: 
1 min read

അഹമ്മദാബാദ്: കെഎല്‍ രാഹുല്‍ പരിക്കിനെ തുടര്‍ന്ന് ഇറങ്ങാതിരുന്ന പോരാട്ടത്തില്‍ താത്കാലിക ക്യാപ്റ്റനായി അവരോധിതനായത് ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി ആഘോഷിച്ച് മായങ്ക് അഗര്‍വാള്‍. താത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് കണ്ടെത്തി. 

ടോസ് നേടി ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഒറ്റയാള്‍ പോരാട്ടവുമായി കളം നിറഞ്ഞ മായങ്ക് 58 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് ഫോറുകളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഓവര്‍ അവസാനിച്ചതോടെയാണ് താരത്തിന് അര്‍ഹിച്ച സെഞ്ച്വറി കണ്ടെത്താന്‍ സാധിക്കാതെ പോയത്. 

പഞ്ചാബിനായി ഡേവിഡ് മാലന്‍ 26 റണ്‍സെടുത്തു. ക്രിസ് ഗെയ്ല്‍ 13 റണ്‍സിലും പ്രഭ്‌സിമ്രാന്‍ സിങ് 12 റണ്‍സുമായും പുറത്തായി. മറ്റൊരാളും മായങ്കിനെ പിന്തുണച്ചതുമില്ല. 

ഡല്‍ഹിക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com