സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

യുഎസ് ഓപ്പണിൽ ഇതിഹാസ താരങ്ങളുടെ ഞെട്ടിക്കും സഖ്യങ്ങൾ
Carlos Alcaraz  Serena Williams
Carlos Alcaraz, Serena Williamsx
Updated on
1 min read

ന്യൂയോർക്ക്: ടെന്നീസ് ലോകത്തെ അമ്പരപ്പിച്ച് വനിതാ ഇതിഹാസം സെറീന വില്ല്യംസും നിലവിലെ ലോക രണ്ടാം നമ്പർ പുരുഷ താരവുമായ കാർലോസ് അൽക്കരാസും ഒരു ടീമായി മൈതാനത്ത് എത്തുന്നു. സഖ്യം മിക്സഡ് ഡബിൾസിൽ‌ ഒരുമിച്ച് മത്സരിക്കാനിറങ്ങുന്നുവെന്ന ആവേശകരമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ ചൊവാഴ്ച മുതൽ ആരംഭിക്കുന്ന യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് പോരിലാണ് സഖ്യം മൈതാനത്തെത്തുന്നത്.

ഇരുവരും ചേർന്ന സഖ്യത്തിൽ യുഎസ്ടിഎയുടെ വൈൽഡ് കാർഡ് ലഭിച്ചു. സെറീന വില്ല്യംസിന്റെ ഇടവേളയ്ക്കു ശേഷമുള്ള ടെന്നീസ് കോർട്ടിലേക്കുള്ള മടങ്ങി വരവാണെങ്കിൽ അൽക്കരാസ് പരിക്കിൽ നിന്നു മോചിതനായി കളത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയം.

2022നു ശേഷം ഫ്ലഷിങ് മെഡോസിൽ സെറീന എത്തുന്ന ആദ്യ മത്സരമാണിത്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പ്രൊഫഷണൽ ടെന്നീസിലേക്ക് മടങ്ങി വരുന്നത്. സിൻസിനാറ്റി ഓപ്പണിൽ സഹോദരി വീനസ് വില്ല്യംസിനൊപ്പം സെറീന ഡബിൾസ് കളിച്ചെങ്കിലും സഖ്യം ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടു.

തന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ച വേദിയിലേക്കാണ് 44കാരി കടന്നു വരുന്നത്. ആറ് തവണ ഇവിടെ ചാംപ്യൻപട്ടം സ്വന്തമാക്കിയ ഇതിഹാസമാണ് സെറീന. 1998ൽ മാക്സ് മിർനിയ്ക്കൊപ്പം മിക്സഡ‍് ഡബിൾസിലും സെറീനയ്ക്ക് യുഎസ് ഓപ്പൺ കിരീടമുണ്ട്. വീനസിനൊപ്പം 2 തവണ വനിതാ ഡബിൾസ് കിരീടവും സെറീന യുഎസ് ഓപ്പണിൽ നേടിയിട്ടുണ്ട്.

Carlos Alcaraz  Serena Williams
ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം തുലാസിൽ! ഡച്ച് പടയോട് തോറ്റു

2 തലമുറകൾ

വലതു കൈയിലേറ്റ പരിക്കിനെ തുടർന്ന് ഏപ്രിൽ മുതൽ കളിക്കളത്തിനു പുറത്താണ് സ്പാനിഷ് താരം കാർലോസ് അൽക്കരാസ്. ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ പോരാട്ടങ്ങൾ താരത്തിനു ഇത്തവണ നഷ്ടമായിരുന്നു. യുഎസ് ഓപ്പണിലെ നിലവിലെ സിം​ഗിൾസ് ചാംപ്യനായ കാർലോസ് അൽക്കരാസ് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.

സെറീനയും അൽക്കരാസും രണ്ട് വ്യത്യസ്ത ടെന്നീസ് തലമുറകളുടെ പ്രതിനിധികളാണ്. രണ്ട് പേർക്കും ​ഗ്രാൻഡ്സ്ലാം രം​ഗത്ത് മികച്ച റെക്കോർഡുമുണ്ട്. സെറീന 23 ​ഗ്രാൻഡ് സ്ലാം സിം​ഗിൾസ് കിരീടങ്ങളുള്ള വനിതാ ഇതിഹാസമാണ്. അൽക്കരാസ് തന്റെ തലമുറയിലെ തന്നെ പ്രതിഭാധനൻ. അതിനാൽ തന്നെ ഇരുവരുടേയും സഖ്യം ചേർന്നുള്ള പോരാട്ടം ആരാധകർ ആകാംക്ഷയോടെയാണ് നോക്കുന്നത്.

ജോക്കോവിച്- സബലേങ്ക

സെറീന അൽക്കരാസ് സഖ്യത്തിനു വെല്ലുവിളിയായി മിക്സഡ് ഡബിൾസിൽ മറ്റൊരു ഹൈ പ്രൊഫൈൽ സഖ്യവുമുണ്ട്. ഇതിഹാസ സെർബിയൻ താരം നൊവാക് ജോക്കോവിച്- അരിന സബലേങ്ക സഖ്യം. ഇരുവരും ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിൽ നേർക്കുനേർ വരുന്നത് കാണാനുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.

Carlos Alcaraz  Serena Williams
32 പന്തിൽ 62, 'കത്തിക്കയറി' അരുൺ പൗലോസ്! തുടരെ തോറ്റ് ട്രിവാൻഡ്രം റോയൽസ്
Carlos Alcaraz  Serena Williams
റെ‍ഡ് ഡെവിൾസിനെ 'മാന്തി കീറി' കടുവകളുടെ പ്രീമിയർ ലീ​ഗ് മടങ്ങി വരവ്! ഞെട്ടിക്കും അട്ടിമറി!!!
Summary

Serena Williams and Carlos Alcaraz will form a blockbuster mixed doubles partnership at the 2026 US Open after receiving a wild card

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com