പരിക്കേറ്റ ആയുഷ് മാത്രെയ്ക്ക് പകരം ആര്? ചെന്നൈയുടെ ലിസ്റ്റിൽ ഈ മൂന്ന് പേർ

ആയുഷ് മാത്രെയ്ക്ക് പകരം ടീമിൽ എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങളെ പരിചയപ്പെടാം.
Ayush Mhatre
Chennai Super Kings replacement three players CSK could consider for Ayush Mhatre.IPL/X
Updated on
2 min read

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് യുവ താരമായ ആയുഷ് മാത്രെ പുറത്തെടുത്തത്. ആറ് മത്സരങ്ങളിൽ നിന്ന് 201 റൺസാണ് താരം നേടിയത്. 177.88 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ രണ്ട് അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിരുന്നു. 

Ayush Mhatre
സൂര്യവംശിയും ആയുഷുമൊന്നുമല്ല, ഈ സീസണിലെ താരം മറ്റൊരാൾ! വാനോളം പുകഴ്ത്തി അശ്വിൻ

എന്നാൽ, താരത്തിനേറ്റ പരിക്ക് കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം ഇനി കളിക്കില്ല. ഇതോടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കവും ചെന്നൈ ടീം മാനേജ്മന്റ് തുടങ്ങിട്ടുണ്ട്. ആയുഷ് മാത്രെയ്ക്ക് പകരം ടീമിൽ എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങളെ പരിചയപ്പെടാം.

Ayush Mhatre
'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ
deepak hooda
deepak hooda

ദീപക് ഹൂഡ

മുൻപ് ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഉണ്ടായിരുന്ന ദീപക് ഹൂഡയാണ് ലിസ്ടിൽ ആദ്യം. ഐപിഎൽ 2026 മിനി ഓക്ഷനിൽ വിറ്റുപോകാത്ത സാഹചര്യത്തിൽ താരത്തിനെ ചെന്നൈ ഉടൻ ടീമിൽ എത്തിച്ചേക്കും. ടീമുമായി മികച്ച ബന്ധമാണ് താരത്തിന് ഉള്ളത്.

2025 സീസണിൽ 1.70 കോടി രൂപയ്ക്ക് ടീമിൽ എത്തിയ ഹൂഡയ്ക്ക് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് നേടിയത്. എങ്കിലും, ഐപിഎല്ലിലെ പരിചയസമ്പത്തും മിഡിൽ ഓർഡറിൽ പല റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് താരത്തിന്റെ പ്രത്യേകത.

Ayush Mhatre
'താരങ്ങൾക്ക് വിശ്രമം വേണം'; ബിസിസിഐയോട് പിണങ്ങി ഗംഭീർ, അഫ്ഗാൻ ടെസ്റ്റിന് പുതിയ ടീം?
swastik chikara
swastik chikara

സ്വസ്തിക് ചിക്കാര

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വലതുകൈ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്. നിലവിൽ ഫ്രീ ഏജന്റായിരിക്കുന്ന അദ്ദേഹം ആയുഷ് മാത്രെയുടെ പകരക്കാരനായി പരിഗണിക്കപ്പെടാൻ സാധ്യതയുള്ള താരമാണ്. പവർപ്ലേ ഓവറുകളിൽ അതിവേഗത്തിൽ റൺസ് നേടാനുള്ള ആക്രമണാത്മക ശൈലിയാണ് താരത്തിന്റെ പ്രധാന ശക്തി.

2026 മാർച്ചിൽ അയോധ്യ പ്രീമിയർ ലീഗിൽ ഗോമതി തണ്ടറിനായി കളിക്കുമ്പോൾ വെറും 69 പന്തിൽ പുറത്താകാതെ 195 റൺസ് നേടിയിരുന്നു. 2025ലെ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും, ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.

Ayush Mhatre
തകർന്നടിഞ്ഞത് ബാറ്റിങ്; തോറ്റതിന്റെ കുറ്റം ബൗളർമാർക്കും!
Atharva Taide
Atharva Taidefile

അതർവ ടൈഡെ

ഐപിഎൽ 2026 ലേലത്തിൽ വിറ്റുപോകാതെ പോയ മറ്റൊരു താരമാണ് അതർവ ടൈഡെ. വിദർഭയുടെ ക്യാപ്റ്റനായ അതർവ വിജയ് ഹസാരെ ട്രോഫിയിൽ ടീമിനെ ആദ്യ കിരീടത്തിലേക്ക് എത്തിച്ചിരുന്നു. സൗരാഷ്ട്രക്കെതിരായ ഫൈനലിൽ 128 റൺസ് നേടി ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് പഞ്ചാബ് കിംഗ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

Summary

Chennai Super Kings replacement three players CSK could consider for Ayush Mhatre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com