'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ

പരിക്ക് ഗുരുതരമായതിനാൽ 6 മുതൽ 12 ആഴ്ച വരെ വിശ്രമവും റീഹാബിലിറ്റേഷനും ആവശ്യമാണെന്ന് മെഡിക്കൽ ടീം സിഎസ്കെ മാനേജ്മെന്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
IPL 2026
CSK Suffer Major Blow as Ayush Mhatre Ruled Out of IPL 2026 Due to Injury.CSK/x
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. യുവ താരമായ ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായി. സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം ഇനി കളിക്കില്ലെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു.

IPL 2026
'താരങ്ങൾക്ക് വിശ്രമം വേണം'; ബിസിസിഐയോട് പിണങ്ങി ഗംഭീർ, അഫ്ഗാൻ ടെസ്റ്റിന് പുതിയ ടീം?

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ 13 പന്തിൽ 30 റൺസ് അടിച്ചെടുത്ത താരത്തിന് പരിക്കേറ്റത് കാരണം ബാറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരിക്ക് ഗുരുതരമായതിനാൽ 6 മുതൽ 12 ആഴ്ച വരെ വിശ്രമവും റീഹാബിലിറ്റേഷനും ആവശ്യമാണെന്ന് മെഡിക്കൽ ടീം സിഎസ്കെ മാനേജ്മെന്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

IPL 2026
തകർന്നടിഞ്ഞത് ബാറ്റിങ്; തോറ്റതിന്റെ കുറ്റം ബൗളർമാർക്കും!

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു മാത്രെ. ആറ് മത്സരങ്ങളിൽ നിന്ന് 201 റൺസാണ് താരം നേടിയത്. 177.88 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ രണ്ട് അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ ഇപ്പോഴത്തെ ടോപ്പ് സ്കോററും കൂടിയാണ് മാത്രെ.

Summary

CSK Suffer Major Blow as Ayush Mhatre Ruled Out of IPL 2026 Due to Injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com