

മുംബൈ: ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളായ ചേതേശ്വര്‍ പൂജാര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് പൂജാര വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'ഇന്ത്യന്‍ ജേഴ്സി ധരിച്ച്, ദേശീയഗാനം ആലപിച്ച്, ഞാന്‍ മൈതാനത്ത് ഇറങ്ങിയപ്പേഴെല്ലാം കഴിവിന്റെ പരമാവധി ശ്രമിച്ചു, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വാക്കുകളില്‍ വിവരിക്കുക അസാധ്യമാണ്. എന്നാല്‍ പറയാറുള്ളതുപോലെ, എല്ലാ നല്ല കാര്യങ്ങളും ഒരിക്കല്‍ അവസാനിക്കണം, എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു,'' പൂജാര കുറിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീം ടെസ്റ്റ് ടീമില്‍ പൂജാരക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. 2023ല്‍ വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
2018-19ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു പൂജാര വഹിച്ചിരുന്നത്. ആ പരമ്പരയിലൂടനീളം മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 521 റണ്‍സ് ആണ് പൂജാര ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നേടിയത്.
2010 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പൂജാര 103 ടെസ്റ്റുകള്‍ കളിച്ചു, 19 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 43.61 ശരാശരിയില്‍ 7,195 റണ്‍സ് നേടി. ടെസ്റ്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 206 ആണ്. അഞ്ച് ഏകദിന മത്സരങ്ങളിലും കളിച്ച താരം 51 റണ്‍സ് നേടി.
Cheteshwar Pujara, one of India’s most dependable and respected Test batter, announced his retirement from all forms of Indian cricket
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
