'ദേശീയപതാകയെ അപമാനിച്ചു'; ഹർദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ഹർദിക് പാണ്ഡ്യയോ ബിസിസിഐയോ ഇതുവരെ തയ്യാറാറിയിട്ടില്ല.
Hardik Pandya
Complaint Filed Against Hardik Pandya Over Alleged Insult To National Flagfile
Updated on
1 min read

പൂനെ: ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ പരാതി.  ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാക ദേഹത്ത് പുതച്ചിരുന്നു. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പൂനെയിലെ ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Hardik Pandya
ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം

ദേശീയപതാകയോട് അനാദരവ് കാണിക്കുന്ന പ്രവൃത്തിയാണ് താരത്തിൽ നിന്നുണ്ടായത്. ഇത്തരം പ്രവൃത്തി നിയമവിരുദ്ധമാണ്. സംഭവത്തിൽ കേസെടുത്ത് തുടർ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകന്റെ പരാതിയിൽ പറയുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ഹർദിക് പാണ്ഡ്യയോ ബിസിസിഐയോ ഇതുവരെ തയ്യാറാറിയിട്ടില്ല. അഭിഭാഷകന്റെ പരാതിയിൽ പ്രാഥമിക പരിശോധന നടത്തി പൊലീസ് തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

Hardik Pandya
സഞ്ജു ഇന്ത്യൻ ടീം ക്യാപ്റ്റനായേക്കും, കാരണം വിശദീകരിച്ച് മുഹമ്മദ് കൈഫ്

അതേസമയം, ടി20 ലോകകപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഹർദിക് പാണ്ഡ്യ പുറത്തെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ 28 പന്തിൽ 52 റൺസ് നേടിയിരുന്നു. നിർണായക ഘട്ടങ്ങളിൽ മികച്ച ബൗളിംഗ് പ്രകടനംത്തിലൂടെ ഒമ്പത് വിക്കറ്റുകളും താരം സ്വന്തമാക്കി.

Summary

Complaint Filed Against Hardik Pandya Over Alleged Insult To National Flag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com