പിങ്ക് ബോള്‍ ടെസ്റ്റ് നാളെ മുതല്‍; ഓസീസ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തി കോവിഡ്

പരിശീലകന്‍ ആന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ്, ഓള്‍ റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ പരിശോധനാ ഫലം പോസിറ്റീവ്
കാമറോണ്‍ ഗ്രീന്‍
കാമറോണ്‍ ഗ്രീന്‍ ട്വിറ്റർ
Updated on: 
1 min read

ബ്രിസ്‌ബെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് നാളെ മുതല്‍ നടക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ആശങ്കയായി കോവിഡ്. പരിശീലകന്‍ ആന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ്, ഓള്‍ റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ പരിശോധനാ ഫലം പോസിറ്റീവായി.

കാമറോണ്‍ ഗ്രീന്‍
'ഇന്ത്യൻ ടെന്നീസിലെ ​ഗ്രാൻഡ് ഓൾഡ് മാൻ'- ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ; 43ാം വയസിൽ ഒന്നാം റാങ്ക്, റെക്കോർഡ്

ഇരുവരും ക്യാമ്പില്‍ നിന്നു മാറിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ ഗ്രീന്‍ കളിക്കില്ലെന്നും മക്ക്‌ഡൊണാള്‍ഡിന്റെ സാന്നിധ്യം ഡഗൗട്ടിലുണ്ടാകില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

അതേസമയം ട്രാവിഡ് ഹെഡ്ഡിന്റെ കോവിഡ് പരിശോധാന ഫലം നെഗറ്റീവായത് ഓസീസിനു ആശ്വാസം നല്‍കുന്നു. വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്റെ പേസില്‍ തലക്ക് പന്ത് കൊണ്ടു പരിക്കേറ്റ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കുമെന്നു ഉറപ്പായി.

കാമറോണ്‍ ഗ്രീന്‍
രക്തം തുപ്പി ഓസീസ് ഓപ്പണര്‍! വിന്‍ഡീസിന്റെ പുതിയ പേസ് സെന്‍സേഷന്‍; ഷമറിന്റെ പന്ത് കൊണ്ടു ഖവാജയ്ക്ക് മുറിവ് 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER