'ദോശ,ഇഡ്ഡലി, ചട്ണി'; ബംഗളൂരു ഡിജെ പരിധി വിട്ടു, പരാതി നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

ആർസിബിക്കെതിരായ മത്സരത്തിനിടെ ചെന്നൈ താരങ്ങൾ പുറത്താകുമ്പോഴും ഡിജെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.
IPL 2026
CSK files complaint to BCCI over DJ remarks and song during RCB match at Chinnaswamy Stadium BCCI/X
Updated on
1 min read

ബംഗളൂരു: ഐപിഎല്ലിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരങ്ങളെ അപമാനിച്ചതായി പരാതി. ടീമിനെയും താരങ്ങളെയും അപമാനിക്കുന്ന തരത്തിൽ ഡിജെ പാട്ടുകൾ ഉപയോഗിക്കുകയും താരങ്ങൾ പുറത്താകുമ്പോൾ പ്രത്യേക വിമർശനങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് പരാതി നൽകി.

IPL 2026
ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

ഏപ്രിൽ 5-ന് നടന്ന മത്സരത്തിലാണ് സംഭവം നടന്നത്. ദക്ഷിണേന്ത്യൻ രീതികളെ പരിഹസിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള ‘‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി’’ എന്ന വൈറൽ ഗാനം മത്സരത്തിനിടെ പ്ലേ ചെയ്തിരുന്നു. ഇത് ടീമിനെ അപമാനിക്കുള്ള ദുരുദ്ദേശ്യത്തോടെയാണ് പ്ലേ ചെയ്തത് എന്നാണ് സിഎസ്‌കെയുടെ പരാതിയിൽ പറയുന്നു.

ആർസിബിക്കെതിരായ മത്സരത്തിനിടെ ചെന്നൈ താരങ്ങൾ പുറത്താകുമ്പോഴും ഡിജെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് കളിക്കാരെ അപമാനിക്കാൻ വേണ്ടിയാണു എന്നാണ് സിഎസ്കെ പറയുന്നത്.

IPL 2026
'ജയിച്ചേ മതിയാകൂ'; വിമർശനങ്ങൾക്കിടെ ഹർദിക്കും സംഘവും ഇറങ്ങുന്നു, എതിരാളികൾ പഞ്ചാബ്

സംഭവത്തിൽ, ഐപിഎൽ ഗവേർണിങ് കൗൺസിലിന് പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

“ഡിജെയുടെ ജോലി സാധാരണയായി ഹോം ടീമിനെ പ്രോത്സാഹിപ്പിക്കുകയാണ്. പക്ഷേ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ താരങ്ങളെ ലക്ഷ്യമിട്ട് ചില പരാമർശങ്ങൾ ഡിജെ നടത്തി. അതു കൊണ്ടാണ് ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് ഞങ്ങൾ പരാതി നൽകിയത്'' ചെന്നൈ സൂപ്പർ കിങ്‌സ് സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു.

Summary

CSK files complaint to BCCI over DJ remarks and song during RCB match at Chinnaswamy Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com