

ഡർബൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു താരങ്ങൾക്കും അവകാശപ്പെടാനില്ലാത്ത അപൂർവ ബൗളിങ് നേട്ടവുമായി ഓസ്ട്രേലിയയുടെ ഇതിഹാസ നാൽവർ സംഘം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നതാൻ ലിയോൺ എന്നിവരടങ്ങിയ ബൗളിങ് സംഘമാണ് ടെസ്റ്റിൽ അപൂർവ ചരിത്രമെഴുതിയത്.
ടെസ്റ്റിൽ ഈ നാല് പേരും ഒരുമിച്ച് കളിച്ച് 600 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഒരു ടീമിന്റെ നാല് ബൗളർമാർ ഒരുമിച്ച് കളിച്ച് ഇന്നുവരെ 500 വിക്കറ്റുകൾ പോലും താണ്ടിയിട്ടില്ല എന്നോർക്കണം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാൽവർ സംഘം 9 വിക്കറ്റുകൾ വീഴ്ത്തിയാണ് അപൂർവ റെക്കോർഡിലെത്തിയത്. മത്സരത്തിൽ ഓസീസിന് 106 റൺസിന്റെ നിർണായക ലീഡും സംഘം സമ്മാനിച്ചു.
ഇതുവരെയായി നാല് പേരും 38 ടെസ്റ്റ് മത്സരങ്ങളിലാണ് ഒരുമിച്ച് പ്ലെയിങ് ഇലവനിൽ കളിച്ചത്. മൊത്തം ബൗളിങ് നേട്ടം നിലവിൽ 606 വിക്കറ്റുകൾ. ഇത്രയും മത്സരങ്ങളിൽ നിന്നു പാറ്റ് കമ്മിൻസ് 158 വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക് 155 വിക്കറ്റുകളും ജോഷ് ഹെയ്സൽവുഡ് 150 വിക്കറ്റുകളും നതാൻ ലിയോൺ 139 വിക്കറ്റുകളുമാണ് പിഴുതത്.
ഈ കൗതുക കണക്കില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ നാല്‍വര്‍ സംഘമാണ്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഈ നാല്‍വര്‍ സംഘം 34 ടെസ്റ്റില്‍ നിന്നു 433 വിക്കറ്റുകള്‍ നേടി.
വിന്‍ഡീസ് ഇതിഹാസ സംഘമായ കര്‍ട്‌ലി ആംബ്രോസ്, കോര്‍ട്‌നി വാല്‍ഷ്, ഇയാന്‍ ബിഷപ്പ്, കാള്‍ ഹൂപര്‍ സഖ്യമാണ് മൂന്നാമത്. 30 കളിയില്‍ നിന്നു 377 വിക്കറ്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates