

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് മുൻ ബിസിനസ് പങ്കാളികൾ. മിഹിർ ദിവാകർ ഇയാളുടെ ഭാര്യ സൗമ്യ ദാസ് എന്നിവരാണ് ധോനിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. തെറ്റായ വിവരങ്ങൾ നൽകിയതിനു സാമൂഹിക മാധ്യമങ്ങൾ, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപന ഉടമകളാണ് മിഹിർ ദിവാകറും സൗമ്യ ദാസും. 15 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു കാണിച്ച്, ഇവർക്കെതിരെ ധോനി പരാതി നൽകിയിരുന്നു. റാഞ്ചിയിലെ കോടതിയിലാണ് ഇവർക്കെതിരെ ധോനി കേസ് ഫയൽ ചെയ്തത്. 2017ല്‍ ഒപ്പുവച്ച ബിസിനസ് ഉടമ്പടി കമ്പനി ലംഘിച്ചെന്നായിരുന്നു ധോനിയുടെ പരാതി.
ഇന്ത്യയിലും വിദേശത്തും ധോനിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ ആരംഭിക്കാനായാണ് ഇരു കക്ഷികളും തമ്മിൽ 2017ൽ ധാരണയായത്. പലയിടത്തും ക്രിക്കറ്റ് അക്കാദമികൾ തുടങ്ങിയ കമ്പനി, കരാർ പ്രകാരമുള്ള ലാഭ വിഹിതം ധോനിക്ക് നൽകിയില്ല. പലയിടത്തും താരത്തിന്റെ അറിവില്ലാതെയാണ് അക്കാദമികൾ ആരംഭിച്ചത്. ഇതോടെ 2021 ഓഗസ്റ്റ് 15ന് കരാറിൽ നിന്ന് പിൻവാങ്ങിയതായും പരാതിയിൽ പറയുന്നു.
കരാറിൽ നിന്ന് ധോനി പിൻവാങ്ങിയിട്ടും താരത്തിന്റെ പേരില്‍ വീണ്ടും സ്പോർട്സ് കോംപ്ലക്സുകളും അക്കാദമികളും ആരംഭിക്കുകയും ഇക്കാര്യം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കരാർ ലംഘനത്തിലൂടെ ധോനിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
