

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ഇതിഹാസവും മുന്‍ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനുമായ മഹേല ജയവര്‍ധനെ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. വനിതാ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായാണ് അദ്ദേഹത്തെ നിയമിച്ചത്. 2027ലെ വനിതാ പ്രീമിയര്‍ ലീഗിനു മുന്നോടിയായാണ് നിയമനം.
വനിതാ ടീമിന്റെ സമഗ്ര വികാസം, പുതിയ താരങ്ങളെ കണ്ടെത്തല്‍, കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫുകളുടേയും മികവ്, തന്ത്രങ്ങള്‍ രൂപപ്പെടുത്തല്‍ തുടങ്ങി നിരവധി കാര്യങ്ങളുടെ മേല്‍നോട്ടം ഇനി ജയവര്‍ധനെയ്ക്കാണ്. പരിശീലകന്‍ ജൊനാഥന്‍ ബാറ്റി, ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്‌സ് എന്നിവര്‍ക്കൊപ്പം ജയവര്‍ധനെ പ്രവര്‍ത്തിക്കും.
മുംബൈ ഇന്ത്യന്‍സ് പരിശീലകനെന്ന നിലയില്‍ വലിയ വിജയങ്ങള്‍ അവകാശപ്പെടാനുണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്. 2017, 19, 20 സീസണുകളില്‍ മുംബൈ അദ്ദേഹത്തിന്റെ കീഴിലാണ് കിരീടം നേടിയത്. 2022 മുതല്‍ മുംബൈയുടെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സായും ജയവര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates