ഷാര്‍ജ: വര്‍ഷങ്ങള്‍ക്ക് ശേഷം കൂറ്റന്‍ സിക്‌സ് പറത്തി ധോനി കളി ഫിനിഷ് ചെയ്തത് കാണാനായതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഹൈദരാബാദിന് എതിരെ സിക്‌സി പറത്തിയായിരുന്നു പ്ലേഓഫ് ഉറപ്പിച്ച ജയത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോനി എത്തിച്ചത്. ഇതോടെ നൊസ്റ്റാള്‍ജിയ നിറഞ്ഞ ഓര്‍മകളിലാണ് ആരാധകര്‍.
2011 ലോകകപ്പ് ഫൈനലില്‍ പറത്തിയതിന് സമാനമായിരുന്നു ഷാര്‍ജയില്‍ സിദ്ധാര്‍ഥ് കൗളിന്റെ ഡെലിവറിയില്‍ ധോനിയുടെ ബാറ്റില്‍ നിന്ന് വന്ന സിക്‌സ്. അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ സിംഗിള്‍ എടുത്ത് റായിഡു ധോനിക്ക് സ്‌ട്രൈക്ക് കൈമാറി.
മൂന്നാമത്തെ ഡെലിവറിയില്‍ റണ്‍സ് കണ്ടെത്താന്‍ ധോനിക്കായില്ല. മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ധോനി സിക്‌സ് പറത്തി കളി ഫിനിഷ് ചെയ്തത്. ഇതോടെ പഴയ ധോനിയെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates