

ചെന്നൈ: വരുന്ന ഐപിഎല് പോരാട്ടത്തില് ചെന്നൈ സൂപ്പര് കിങ്സ് നായകനായി എംഎസ് ധോനി ഇറങ്ങുമോ എന്ന ചോദ്യം ആരാധകര് നിരന്തരം ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ കാര്യത്തില് നിര്ണായക അപ്ഡേഷന് വന്നിരിക്കുന്നു. 2025ലെ ഐപിഎല് കളിക്കുന്ന കാര്യത്തില് ധോനി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നു ചെന്നൈ സൂപ്പര് കിങ്സ് ടീം സിഇഒ കാശി വിശ്വനാഥന് വെളിപ്പെടുത്തി. ടീമിലുണ്ടാകുമോ എന്ന കാര്യത്തില് ധോനി വ്യക്തത വരുത്തിയിട്ടില്ലെന്നു സിഇഒ വ്യക്തമാക്കി.
കഴിഞ്ഞ സീസണിനു മുന്പ് ധോനി തുടരുമോ എന്ന തരത്തില് സമാന രീതിയില് തന്നെ ചര്ച്ചകള് വന്നിരുന്നു. താരം കളിക്കാനിറങ്ങിയതോടെ വാര്ത്തകളും നിലച്ചു. എന്നാല് കഴിഞ്ഞ സീസണില് ടീം ആദ്യ റൗണ്ടില് തന്നെ പുറത്തായിരുന്നു.
താര ലേലത്തിനു മുന്നോടിയായി അടുത്ത സീസണിലേക്ക് നിലനിര്ത്തുന്ന, റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക ടീമുകള് സമര്പ്പിക്കണം. ഈ മാസം 31നു മുന്പാണ് സമര്പ്പിക്കേണ്ടത്. അപ്പോഴേക്കും ധോനിയുടെ കാര്യത്തില് വ്യക്തത വരുമെന്നാണ് ചെന്നൈ സിഇഒ പറയുന്നത്.
അദ്ദേഹം നിലവില് ടീമില് തുടരുമോ, ഇല്ലയോ എന്നൈന്നും വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം ടീമിനൊപ്പം തുടരണമെന്നാണ് ക്ലബ് ആഗ്രഹിക്കുന്നതെന്നും കാശി വിശ്വനാഥന് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates