'അടുത്ത സീസണിൽ ചെന്നൈയെ ധോനി നയിക്കില്ല'; പുതിയ ക്യാപ്റ്റനാവുന്ന താരത്തെ ചൂണ്ടി സഞ്ജയ് ബംഗാർ

ധോനി നായക സ്ഥാനത്ത് നിന്ന് മാറും എന്നാണ് താൻ മനസിലാക്കുന്നത് എന്ന് ബംഗാർ പറയുന്നു
'അടുത്ത സീസണിൽ ചെന്നൈയെ ധോനി നയിക്കില്ല'; പുതിയ ക്യാപ്റ്റനാവുന്ന താരത്തെ ചൂണ്ടി സഞ്ജയ് ബംഗാർ
Updated on: 
1 min read

മുംബൈ: അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക ധോനി ആയിരിക്കില്ലെന്ന് മുൻ താരവും, ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ. ഡുപ്ലസിസ് ആയിരിക്കും ധോനിക്ക് പകരം ചെന്നൈയെ നയിക്കുക എന്നാണ് ബംഗാറിന്റെ പ്രവചനം.

അടുത്ത സീസണിലും ധോനി തന്നെയാവും ചെന്നൈയെ നയിക്കുക എന്ന് വ്യക്തമാക്കും വിധമുള്ള പ്രതികരണങ്ങൾ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ധോനി നായക സ്ഥാനത്ത് നിന്ന് മാറും എന്നാണ് താൻ മനസിലാക്കുന്നത് എന്ന് ബംഗാർ പറയുന്നു. 

ചെന്നൈയിലെ തലമുറ മാറ്റം നടക്കുക ധോനിയിൽ നിന്ന് ക്യാപ്റ്റൻസി ഡുപ്ലസിസിലേക്ക് എത്തിയാവും. ഡുപ്ലസിസ് അല്ലാതെ ചെന്നൈ നിരയിൽ നായക സ്ഥാനത്തേക്ക് എത്താൻ പാകത്തിലുള്ള മറ്റ് പേരുകൾ ഇല്ല. നായകനാക്കാൻ സാധിക്കും വിധമുള്ള വമ്പൻ താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികൾ വിട്ടുതരാനും സാധ്യതയില്ല. അങ്ങനെ വരുമ്പോൾ ഡുപ്ലസിസിലേക്ക് കാര്യങ്ങൾ എത്തുന്നു. സഞ്ജയ് ബംഗാർ പറഞ്ഞു.

അവസാന സ്ഥാനത്തായാണ് ചെന്നൈ സൂപ്പർ കിങ്സ് സീസൺ അവസാനിപ്പിച്ചത്. ധോനിയുടെ നായകത്വത്തിന് എതിരേയും ബാറ്റിങ്ങിന് എതിരേയും വലിയ വിമർശനങ്ങൾ ഉയർന്ന സീസൺ കൂടിയായിരുന്നു ഇത്. എന്നാൽ അടുത്ത സീസണിലും താൻ മഞ്ഞക്കുപ്പായത്തിൽ ഉണ്ടാകുമെന്ന് ധോനി പ്രഖ്യാപിച്ചു. എൻ ശ്രീനിവാസൻ, ചെന്നൈ സിഇഒ ഉൾപ്പെടെയുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com