കിരണ്‍ മോറെ, എംഎസ് ധോനി... റെക്കോര്‍ഡില്‍ ധ്രുവ് ജുറേലും!

രണ്ടാം ടെസ്റ്റില്‍ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ ബാറ്റിങ് മികവ്
Dhruv Jurel celebration
Dhruv Jurelx
Updated on: 
2 min read

ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റില്‍ തന്റെ അനിവാര്യത ഉറപ്പിക്കുന്ന ഉജ്ജ്വല ബാറ്റിങുമായി ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നു രക്ഷപ്പെടുത്തിയ ഐതിഹാസിക ഇന്നിങ്‌സ് കളിച്ച ധ്രുവ് ജുറേലിന് റെക്കോര്‍ഡ് നേട്ടം. ന്യൂസിലന്‍ഡ് മണ്ണില്‍ ഏഴാം സ്ഥാനത്ത് ബാറ്റിങിനെത്തി ഒരു ടെസ്റ്റ് പരമ്പരയില്‍ രണ്ട് അതില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ജുറേല്‍ മാറി. ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കിരണ്‍ മോറെ, എംഎസ് ധോനി എന്നിവരുടെ നേട്ടത്തിനൊപ്പമാണ് ജുറേലും എത്തിയത്. ആദ്യ ടെസ്റ്റിലും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 45 പന്തില്‍ 7 റണ്‍സുമായി നില്‍ക്കുകയായിരുന്നു ജുറേല്‍. മൂന്നാം ദിനത്തില്‍ കരുതലോടെ മുന്നോട്ടു പോയ താരം 170 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്ത് നടത്തിയ പോരാട്ടം ഉജ്ജ്വലമായിരുന്നു. മുന്‍നിര പരാജയപ്പെട്ട പിച്ചിലാണ് ജുറേല്‍ ക്ഷമയുടെ ആള്‍രൂപമായി ബാറ്റ് വീശിയത്.

1990ലെ ന്യൂസിലന്‍ഡ് പര്യടനത്തിലാണ് കിരണ്‍ മോറെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയത്. 2009 ഏപ്രലില്‍ ബാസിന്‍ റിസര്‍വില്‍ നടന്ന ടെസ്റ്റില്‍ ഏഴാമനായി ക്രീസിലെത്തി രണ്ട് ഇന്നിങ്‌സിലും ധോനി അര്‍ധ സെഞ്ച്വറികള്‍ നേടി. 2014ല്‍ ഇതേ വേദിയില്‍ എട്ടാമനായി ഇറങ്ങിയും ധോനി അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

Dhruv Jurel celebration
ആര്‍ക്കും ജയിക്കാം!!! ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും '2 ദിനങ്ങള്‍'!

അതേസമയം ന്യൂസിലന്‍ഡ് മണ്ണില്‍ ഒരു ടെസ്റ്റ് പോരാട്ടത്തില്‍ ഏഴ് അതില്‍ താഴെ സ്ഥാനത്ത് ഇറങ്ങി ഒരേയൊരു ഇന്ത്യന്‍ താരം മാത്രമേ സെഞ്ച്വറി നേടിയിട്ടുള്ളു. ആ റെക്കോര്‍ഡ് അജിന്‍ക്യ രഹാനെയ്ക്കാണ്. 2014 ഫെബ്രുവരിയില്‍ ബാസിന്‍ റിസര്‍വില്‍ അരങ്ങേറിയ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രഹാനെ ഏഴാം സ്ഥാനത്തിറങ്ങി 118 റണ്‍സ് നേടിയിട്ടുണ്ട്. 17 ഫോറുകളും ഒരു സിക്‌സും സഹിതം രഹാനെ നേടിയ സെഞ്ച്വറി ഇന്ത്യയെ തോല്‍വിയില്‍ നിന്നു രക്ഷപ്പെടുത്തി മത്സരം സമനിലയില്‍ എത്തിക്കാന്‍ സാഹയിക്കുകയും ചെയ്തു.

6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ധ്രുവ് ജുറേലിന്റെ നേതൃത്വത്തില്‍ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 200 കടത്തിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് 12 റണ്‍സ് അകലെ ജുറേലിന്റെ പോരാട്ടം അവസാനിപ്പിച്ചാണ് കിവികള്‍ ഇന്ത്യന്‍ ഇന്നിങ്സ് തീര്‍ത്തത്.

നേരത്തെ ഒന്നാം ടെസ്റ്റിലും ജുറേല്‍ കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി നേരിട്ട ഘട്ടത്തിലാണ് താരം ക്രീസിലെത്തുന്നത്. ജുറേല്‍ നേടിയ 88 റണ്‍സ് ഏറെ നിര്‍ണായകമായി മാറുകയും ചെയ്തു.

Dhruv Jurel celebration
ആര്‍ക്കും ജയിക്കാം!!! ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും '2 ദിനങ്ങള്‍'!
Dhruv Jurel celebration
'ഐതിഹാസിക റെഡ് ബോൾ കാലം'...! മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് അവസാനിപ്പിക്കുന്നു...
Summary

Dhruv Jurel continued his impressive run with the bat in the ongoing Test series against New Zealand, producing another gritty half-century to lead India's fightback on the third day of the second Test at Hagley Oval in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER