

അര്‍ജന്റീന ഫൈനലിസിമ ജയിച്ചതിന് പിന്നാലെ വന്ന ആഘോഷങ്ങളെ പരിഹസിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. അര്‍ജന്റീന ലോകകപ്പ് ജയിച്ചോ എന്നാണ് പരിഹാസ രൂപത്തില്‍ നെയ്മര്‍ ചോദിച്ചത്.
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ജയം പിടിച്ചത്. പിന്നാലെ ആരാധകര്‍ അര്‍ജന്റീനയുടെ ജയം വലിയ രീതിയില്‍ ആഘോഷിച്ചു. ഈ ആഘോഷങ്ങള്‍ പക്വതയില്ലാത്തതായിരുന്നു എന്നാണ് നെയ്മര്‍ പറയുന്നത്.
ബ്രസീലിയന്‍സ്, എന്ത് സംഭവിച്ചു? മെസി റിയോയിലേക്ക് പോയി കോപ്പയുമായി മടങ്ങി എന്നതാണ് അര്‍ജന്റൈന്‍ ഡ്രസ്സിങ് റൂമില്‍ മുഴങ്ങുന്ന പുതിയ പാട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടി പുറത്ത് വന്നതോടെയാണ് അവര്‍ ലോകകപ്പാണോ ജയിച്ചത് എന്ന നെയ്മറുടെ പ്രതികരണം വന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates