ഐപിഎല്‍ കിരീടം, ഇപ്പോള്‍ ദുലീപ് ട്രോഫിയും! മധ്യ മേഖല ചാംപ്യന്‍മാര്‍; രജത് പടിദാര്‍ 'ഹാപ്പി ക്യാപ്റ്റൻ'

ദക്ഷിണ മേഖലയെ ആറ് വിക്കറ്റിനു വീഴ്ത്തി മധ്യ മേഖല ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി
captain Rajat Patidar celebrate the wicket
Duleep Trophypti
Updated on
2 min read

ബംഗളൂരു: ദുലീപ് ട്രോഫി കിരീടം മധ്യ മേഖലയ്ക്ക്. ഫൈനലില്‍ ദക്ഷിണ മേഖലയെ അനായാസം വീഴ്ത്തിയാണ് കിരീട നേട്ടം. ആറ് വിക്കറ്റ് വിജയമാണ് മധ്യ മേഖല സ്വന്തമാക്കിയത്. 65 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മധ്യ മേഖല 4 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് കണ്ടെത്തിയാണ് വിജയവും കിരീടവും ഉറപ്പിച്ചത്. ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ രജത് പടിദാറിന്റെ ക്യാപ്റ്റന്‍സിയിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ദുലീപ് ട്രോഫി കിരീടം മാറി.

ദക്ഷിണ മേഖല ഒന്നാം ഇന്നിങ്സില്‍ 149 റണ്‍സില്‍ പുറത്തായി. മധ്യ മേഖല ഒന്നാം ഇന്നിങ്സില്‍ 511 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 362 റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് ദക്ഷിണ മേഖല രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ അവരുടെ ബാറ്റിങ് നിര മികവ് പുലര്‍ത്തി. അവര്‍ 426 റണ്‍സെടുത്തു.

വിജയം സ്വന്തമാക്കുമ്പോള്‍ 19 റണ്‍സുമായി അക്ഷയ് വാദ്കറും ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ യഷ് റാത്തോഡുമായിരുന്നു മധ്യ മേഖലയ്ക്കായി ക്രീസില്‍. യഷ് 13 റണ്‍സുമായി പുറത്താകാതെ നിന്നു.

captain Rajat Patidar celebrate the wicket
'കൈ തരാത്തത് കളി നിയമങ്ങള്‍ക്കെതിര്'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പ്രതിഷേധമറിയിച്ച് പാകിസ്ഥാന്‍

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണ മേഖലയ്ക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയതാണ് അവര്‍ക്ക് തുണയായത്. 99 റണ്‍സെടുത്ത അങ്കിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. ആര്‍ സ്മരന്‍ 67 റണ്‍സെടുത്തു. ആന്ദ്രെ സിഥാര്‍ദ്ധ് 84 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ യഷ് റാത്തോഡിന് ഇരട്ട ശതകം 6 റണ്‍സില്‍ നഷ്ടമായത് മാത്രമാണ് മധ്യ മേഖലയെ നിരാശപ്പെടുത്തിയത്. താരം 194 റണ്‍സെടുത്തു. 17 ഫോറും 2 സിക്സും സഹിതമാണ് ഇന്നിങ്സ്.

ക്യാപ്റ്റന്‍ രജത് പടിദാറും മധ്യ മേഖലയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. പടിദാര്‍ 115 പന്തില്‍ 2 സിക്‌സും 12 ഫോറും സഹിതം 101 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ ഡാനിഷ് മലെവാര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 53 റണ്‍സുമായി മടങ്ങി. മധ്യനിര താരം സരന്‍ഷ് ജയ്നും അര്‍ധ സെഞ്ച്വറിയടിച്ച് ടീം സ്‌കോര്‍ 500 കടത്തുന്നതില്‍ നിര്‍ണായകമായി. താരം 67 റണ്‍സെടുത്തു.

captain Rajat Patidar celebrate the wicket
ഡബിളടിച്ച് ലോപസ്, റഫീഞ്ഞ, ലെവന്‍ഡോസ്‌കി; ബാഴ്‌സലോണയുടെ 'ആറാട്ട്'

ദക്ഷിണ മേഖലയ്ക്കായി ഗുര്‍ജപനീത് സിങ്, അങ്കിത് ശര്‍മ എന്നിവര്‍ 4 വിക്കറ്റെടുത്തു. മലയാളി താരം എംഡി നിധീഷ്, വാസുകി കൗശിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യ ദിനത്തില്‍ 5 വിക്കറ്റെടുത്ത സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ എന്നിവരുടെ മിന്നും ബൗളിങാണ് ദക്ഷിണ മേഖലയെ തകര്‍ത്തത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ദക്ഷിണ മേഖലയുടെ ടോപ് സ്‌കോറര്‍. താരം റണ്ണൗട്ടായി മടങ്ങി.

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖല ക്യാപ്റ്റന്‍. താരത്തിനു പക്ഷേ തിളങ്ങാനായില്ല. 4 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. മറ്റൊരു മലയാളി താരം സല്‍മാന്‍ നിസാര്‍ 24 റണ്‍സ് കണ്ടെത്തി. അങ്കിത് ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം.

Summary

Duleep Trophy: South was bundled out for 426 in its second innings on Sunday, leaving Central to chase down a target of 65 runs, which it did in 20.3 overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com