ഡബിളടിച്ച് ലോപസ്, റഫീഞ്ഞ, ലെവന്‍ഡോസ്‌കി; ബാഴ്‌സലോണയുടെ 'ആറാട്ട്'

അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി
Barcelona players celebrate victory
Barcelonax
Updated on
1 min read

മാഡ്രിഡ്: വലന്‍സിയയെ ഗോളില്‍ മുക്കി ബാഴ്‌സലോണ. സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് വലന്‍സിയയെ വീഴ്ത്തി ബാഴ്‌സലോണയുടെ മുന്നേറ്റം. ജയത്തോടെ അവര്‍ രണ്ടാം സ്ഥാനത്ത്.

ഫെമിന്‍ ലോപസ്, റഫീഞ്ഞ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരുടെ ഇരട്ട ഗോളുകളാണ് തകര്‍പ്പന്‍ ജയത്തിലേക്ക് ബാഴ്‌സയെ നയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് ബാഴ്‌സ നേടിയതെങ്കില്‍ രണ്ടാം പകുതിയില്‍ വലന്‍സിയ വലയില്‍ കയറിയത് 5 ഗോളുകളാണ്.

Barcelona players celebrate victory
മുഹമ്മദ് സല ലിവര്‍പൂളിനെ രക്ഷിച്ചു; ചെല്‍സിയെ ബ്രെന്‍ഡ്‌ഫോര്‍ഡ് സമനിലയില്‍ പൂട്ടി

29ാം മിനിറ്റില്‍ ഫെമിന്‍ ലോപസാണ് ഗോളടിക്ക് തുടക്കമിട്ടത്. 56ാം മിനിറ്റില്‍ താരം തന്റെ രണ്ടാം ഗോളും നേടി. 53, 66 മിനിറ്റുകളിലാണ് റഫീഞ്ഞയുടെ ഗോളുകള്‍. ലെവന്‍ഡോസ്‌കി 76, 86 മിനിറ്റുകളിലാണ് വല ചലിപ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. സീസണിലെ ആദ്യ പോരാട്ടത്തില്‍ തോല്‍വിയും പിന്നീട് രണ്ട് സമനിലകളുമായി വിയര്‍ത്ത അത്‌ലറ്റിക്കോ 2-0ത്തിനു സ്വന്തം തട്ടകത്തില്‍ വിയ്യാറലിനെ വീഴ്ത്തി. പാബ്ലോ ബറിയോസ്, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ഗോളുകള്‍ നേടിയത്.

Barcelona players celebrate victory
ഹാളണ്ടിന്റെ ഡബിള്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കം ജയിച്ചു കയറി സിറ്റി
Summary

Barcelona: Fermin Lopez, Raphinha and Robert Lewandowski scored two goals each for the Spanish champions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com