മുഹമ്മദ് സല ലിവര്‍പൂളിനെ രക്ഷിച്ചു; ചെല്‍സിയെ ബ്രെന്‍ഡ്‌ഫോര്‍ഡ് സമനിലയില്‍ പൂട്ടി

ഇഞ്ച്വറി സമയത്തെ പെനാല്‍റ്റി വലയിലാക്കി ലിവര്‍പൂള്‍ ജയം
Mohamed Salah Nets 95th-Minute Penalty
Mohamed Salahx
Updated on
1 min read

ലണ്ടന്‍: കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ലിവര്‍പൂള്‍ ബേണ്‍ലിക്കെതിരായ എവേ പോരാട്ടം കഷ്ടിച്ചു കടന്നുകൂടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ നാലാം ജയവുമായി അവര്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു.

കടുത്ത പ്രതിരോധവുമായി നിന്ന ബേണ്‍ലിക്കെതിരെ ഗോളടിക്കാന്‍ സാധിക്കാതെ ലിവര്‍പൂള്‍ നിന്നു വിയര്‍ത്തു. കളിയില്‍ 80 ശതമാനവും പന്ത് ലിവര്‍പൂള്‍ കാലിലായിരുന്നു.

Mohamed Salah Nets 95th-Minute Penalty
ഹാളണ്ടിന്റെ ഡബിള്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കം ജയിച്ചു കയറി സിറ്റി

ഒടുവില്‍ 90 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി ടൈമില്‍ നില്‍ക്കെയാണ് അപ്രതീക്ഷിതമായ ലിവര്‍പൂളിന് പെനാല്‍റ്റി വീണുകിട്ടിയത്. കിക്കെടുത്ത മുഹമ്മദ് സലയ്ക്ക് പിഴച്ചില്ല. 0-1നു ലിവര്‍പൂള്‍ ജയം പിടിച്ചു.

മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ ബ്രന്‍ഡ്‌ഫോര്‍ഡ് സ്വന്തം തട്ടകത്തില്‍ 2-2നു സമനിലയില്‍ തളച്ചു. കോള്‍ പാമര്‍, മൊയ്‌സെസ് കയ്‌സെഡോ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. കെവിന്‍ ഷാഡെ, ഫാബിയോ കാര്‍വലോ എന്നിവരാണ് ബ്രെന്‍ഡ്‌ഫോര്‍ഡിനായി വല ചലിപ്പിച്ചത്.

Mohamed Salah Nets 95th-Minute Penalty
ഹസ്തദാനം ഇല്ലാതെ മടങ്ങി, പാക് താരങ്ങളെ 'മൈൻഡ്' ചെയ്യാതെ ഇന്ത്യ; ജയം സൈനികർക്ക് സമർപ്പിച്ച് സൂര്യകുമാർ യാദവ് (വിഡിയോ)
Summary

Mohamed Salah: Liverpool struggled to break Burnley down at Turf Moor despite dominating the ball possession and shots on goal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com