

ചെന്നൈ: ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെയും കുമാര്‍ കുഷാഗ്രയുടെ സെഞ്ച്വറിയുടെയും കരുത്തില്‍, ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. 708 റണ്‍സിന് ഈസ്റ്റ് സോണ്‍ പുറത്തായതോടെ രണ്ടാം ദിവസത്തെ മത്സരം അവസാനിപ്പിച്ചു. 250 റണ്‍സുമായി റിട്ടയേഡ് ഹര്‍ട്ടായ ഇഷാന്‍, പിന്നീട് ക്രീസിലേക്ക് മടങ്ങിയെത്തി 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 334 പന്തുകള്‍ നേരിട്ട താരം, 30 ഫോറും ഏഴ് സിക്‌സുമുള്‍പ്പെടെയാണ് 270 റണ്‍സ് അടിച്ചെടുത്തത്. ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പിങ് ബാറ്ററാണ് ഇഷാന്‍ കിഷന്‍.
ദുലീപ് ട്രോഫി ഫൈനലില്‍ ഈ നേട്ടം കൈവരിക്കുന്ന ഈസ്റ്റ് സോണിന്റെ ആദ്യ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി കിഷന്‍ മാറി. ദുലീപ് ട്രോഫി ഫൈനല്‍ ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് ഇഷാന്‍ കിഷന്‍. മുന്‍പ് വൃദ്ധിമാന്‍ സാഹയുടെ പേരിലുണ്ടായിരുന്ന ഈസ്റ്റ് സോണ്‍ താരത്തിന്റെ റെക്കോര്‍ഡാണ് കിഷന്‍ മറികടന്നത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ (ഏകദിനം) ഇരട്ട സെഞ്ച്വറിയും ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും താരം സ്വന്തമാക്കി.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണിന്റെ ബാറ്റിങ് വെടിക്കെട്ടാണ് രണ്ടാം ദിവസവും കണ്ടത്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഇഷാന്‍ കിഷന്‍ സൗത്ത് സോണ്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. ഇഷാനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കുമാര്‍ കുഷാഗ്ര 101 റണ്‍സ് നേടി പുറത്തായി. അന്‍കുല്‍ റോയ് 45 റണ്‍സെടുത്തു. കൗനായിന്‍ ഖുറേഷി 40ഉം മുഹമ്മദ് ഷമി 28ഉം റണ്‍സ് നേടി പുറത്തായി.
ഒന്നാം ദിനം വൈഭവ് സൂര്യവംശി (44), അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവരും ഈസ്റ്റ് സോണിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സൗത്ത് സോണിനായി ത്രിപുരന വിജയ് നാല് വിക്കറ്റ് നേടി. കൂറ്റന്‍ സ്‌കോറിന് മറുപടി നല്‍കാന്‍ തിലക് വര്‍മയും സംഘവും മൂന്നാംദിനമായ ചൊവ്വാഴ്ച ബാറ്റിങ്ങിനിറങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates