ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റിലും ഫുട്ബോളിലും ട്രാൻസ്ജെൻഡറുകൾ വേണ്ട; വിലക്ക്

സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തീരുമാനം
England Cricket , Football bans transgender players
ഇം​ഗ്ലണ്ട് വനിതാ ടീംഫയൽ
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലണ്ടിലെ വനിതാ ക്രിക്കറ്റിലും ഫുട്ബോളിലും ട്രാൻസ്ജെൻഡർ താരങ്ങൾക്കു വിലക്ക്. ട്രാൻസ്ജെൻഡർ വ്യക്തികളെ വനിതകളായി പരി​ഗണിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് തീരുമാനം.

കോടതി വിധിക്കു പിന്നാലെ ഇം​ഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) വിലക്കുമായി രം​ഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ സമാന വിലക്കുമായി ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) പ്രസ്താവന ഇറക്കി.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഓപ്പൺ, മിക്സഡ് ക്രിക്കറ്റ് പോരാട്ടങ്ങൾ കളിക്കുന്നതിനു വിലക്കില്ല. കായിക മേഖല എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ നിലവിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്നു ഇസിബി പ്രസ്താവനയില്‍ പറയുന്നു.

ജൂൺ ഒന്ന് മുതൽ ഇം​ഗ്ലീഷ് വനിതാ ഫുട്ബോളിൽ ട്രാൻസ്ജെൻഡറുകൾക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നു എഫ് എ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com