രണ്ട് ശ്രദ്ധേയ മാറ്റങ്ങള്‍; ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫോം കിട്ടാതെ ഉഴറുന്ന ജോണി ബെയര്‍സ്‌റ്റോ സ്ഥാനം നിലനിര്‍ത്തി
ഒലി റോബിന്‍സന്‍
ഒലി റോബിന്‍സന്‍ ട്വിറ്റര്‍
Updated on
1 min read

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം. മൂന്നാം ടെസ്റ്റ് കളിച്ച രഹാന്‍ അഹമദിനു പകരം ഷൊയ്ബ് ബഷീര്‍ ടീമില്‍ തിരിച്ചെത്തി. പേസര്‍ മാര്‍ക് വുഡിനു പകരം ഒലി റോബിന്‍സന്‍ പ്ലയിങ് ഇലവനില്‍ ഇടം പിടിച്ചു.

റോബിന്‍സന്‍ ആദ്യമായാണ് ഈ പരമ്പരയില്‍ കളിക്കാനിറങ്ങുന്നത്. ഫോം കിട്ടാതെ ഉഴറുന്ന ജോണി ബെയര്‍സ്‌റ്റോ സ്ഥാനം നിലനിര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റോബിന്‍സന്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. 2023 ജൂലൈയിലാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ റെഡ് ബോള്‍ കളിച്ചത്. ആഷസിനിടെ തോളിനു പരിക്കേറ്റ് ദീര്‍ഘ നാള്‍ താരം പുറത്തായിരുന്നു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സന്‍, ജെംയിസ് ആന്‍ഡേഴ്‌സന്‍, ഷൊയ്ബ് ബഷീര്‍.

ഒലി റോബിന്‍സന്‍
കശ്മീരില്‍ റോഡരികില്‍ ബാറ്റിങ്ങിന് ഇറങ്ങി സച്ചിന്‍, വട്ടംകൂടി ആരാധകര്‍, വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com