തുടരെ മൂന്നാം തവണയും ലോകകപ്പ് യോഗ്യത ഇല്ലാതെ അസൂറികള്‍; ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധ്യക്ഷന്റെ കസേര തെറിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉടച്ചുവാര്‍ക്കണമെന്ന് സര്‍ക്കാര്‍
Italian Football Federation president Gabriele Gravina resigns
Gabriele Gravinax
Updated on
1 min read

മിലാന്‍: തുടരെ മൂന്നാം തവണയും ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിനു പിന്നാലെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവച്ച് ഗബ്രിയേല്‍ ഗ്രാവിന. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ പ്ലേ ഓഫ് ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബോസ്‌നിയ ഹെര്‍സഗോവിനയോടു അട്ടിമറി തോല്‍വി വഴങ്ങി ഇറ്റലി തുടരെ മൂന്നാം വട്ടവും ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ അപ്രതീക്ഷിത പുറത്താകല്‍.

മുന്‍ ലോക ചാംപ്യന്‍മാരായ കൂടിയായ ഇറ്റലി തുടരെ യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായതിനു പിന്നാലെ ഇറ്റാലിയന്‍ കായിക മന്ത്രി ആന്ദ്രെ അബോഡി ഫുട്‌ബോള്‍ ഫെഡറേഷനില്‍ സമൂല മാറ്റം വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് അധ്യക്ഷന്റെ രാജി. പുതിയൊരു ഭരണ സംവിധാനം ഇറ്റാലിയന്‍ ഫുട്‌ബോളില്‍ വേണമെന്നും ഫെഡറേഷന്‍ ഉടച്ചു വാര്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Italian Football Federation president Gabriele Gravina resigns
മിന്നല്‍ തുടക്കമിട്ട് ഹെഡ്- അഭിഷേക്; 34 പന്തില്‍ 82 റണ്‍സ്

ഒരു കാലത്ത് ലോകകപ്പ് ഫോട്‌ബോളില്‍ കരുത്തരായി നിന്ന ഇറ്റലി പ്രതിഭകള്‍ ഒട്ടേറെയുള്ള ടീമാണ്. പക്ഷേ 2018, 2022, പിന്നാലെ 2026ലെ ലോകകപ്പും അവര്‍ കാഴ്ചക്കാരായി നില്‍ക്കേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തിയത് അവിശ്വസനീയമായാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.

2018ലാണ് ഗ്രാവിന ചുതലയേല്‍ക്കുന്നത്. പിന്നാലെ 2020ല്‍ ടീം യുറോ കപ്പ് കിരീടം നേടിയത് തിരിച്ചുവരവിന്റെ സൂചനയായാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ 2022ല്‍ അവര്‍ക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. പിന്നാലെയാണ് പുതിയ ഷോക്ക്. 2018 യോഗ്യതാ പോരില്‍ സ്വീഡനോടും 2022ല്‍ വടക്കന്‍ മാസിഡോണിയയോടും ഇത്തവണ ബോസ്‌നിയക്ക് മുന്നിലുമാണ് അവരുടെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞത്.

Italian Football Federation president Gabriele Gravina resigns
'ക്ലാസ്' ക്ലാസനും നിതീഷും... 'മിന്നൽ' ഹെഡും അഭിഷേകും....കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 227 റണ്‍സ്
Summary

Gabriele Gravina, president of the Italian Football Federation, resigned after Italy failed to qualify for the FIFA World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com