അഞ്ചു കളികളില്‍ നിന്ന് 9 ഗോളുകള്‍; പക്ഷേ സമുറായികള്‍ക്കെതിരെ നെയ്മര്‍ ബെഞ്ചില്‍

ജപ്പാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിലേക്കാണ് ലോകത്തിന്റെ കണ്ണു മുഴുവനും
neymer
നെയ്മര്‍ചിത്രം: ട്വിറ്റര്‍
Edited By:
Updated on
1 min read

ഹൂസ്റ്റണ്‍: ജപ്പാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിലേക്കാണ് ലോകത്തിന്റെ കണ്ണു മുഴുവനും. മുന്‍പ് ജപ്പാനെതിരെ കളിച്ചിട്ടുള്ള അഞ്ചു മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് നെയ്മറിന്റെ കാലില്‍ നിന്ന് പിറന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് നോക്കൗട്ടില്‍ കരുത്തരായ ജപ്പാനെ നേരിടുമ്പോള്‍ നെയ്മറില്‍ നിന്ന് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷിച്ചാലും തെറ്റു പറയാന്‍ കഴിയില്ല.

എന്നാല്‍ മത്സരത്തിന് ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജപ്പാനെ നേരിടുന്ന ബ്രസീലിന്റെ ആദ്യ ഇലവനില്‍ സൂപ്പര്‍താരം നെയ്മറില്ല. പകരക്കാരുടെ ബെഞ്ചിലാണ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇത്തവണയും നെയ്മറെ ഉള്‍പ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ കളത്തിലിറങ്ങിയ ടീം തന്നെയാണ് ജപ്പാനെതിരെയും കളിക്കുന്നത്. രാത്രി 10.30ന് ഹൂസ്റ്റണിലാണ് ആവേശപ്പോരാട്ടം.

ഗ്രൂപ്പ് സിയില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് കാനറികള്‍ നോക്കൗട്ടിലെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തില്‍ മുന്നേറ്റനിര തകര്‍പ്പന്‍ ഫോമിലാണ്. മതേയൂസ് കുന്‍ഹ, റയാന്‍ എന്നിവരാണ് മുന്നേറ്റനിരയിലെ മറ്റു താരങ്ങള്‍. ലൂക്കാസ് പക്വേറ്റ, കസെമിറോ, ബ്രൂണോ ഗ്യുമറേസ് എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും. ഡാനിലോ, മാര്‍ക്വിഞ്ഞോസ്, ഗബ്രിയേല്‍, സാന്റോസ് എന്നിവരാണ് പ്രതിരോധം കാക്കുന്നത്.

അതേസമയം, നെതര്‍ലന്‍ഡ്സും സ്വീഡനും ഉള്‍പ്പെട്ട 'ഡെത്ത് ഗ്രൂപ്പില്‍' നിന്നും തോല്‍വിയറിയാതെയാണ് ജപ്പാന്‍ നോക്കൗട്ടിലെത്തിയത്. കോച്ച് ഹാജിമെ മൊറിയാസുവിന്റെ കീഴില്‍ മിന്നല്‍വേഗത്തിലുള്ള നീക്കങ്ങളും എതിരാളികളെ വിറപ്പിക്കുന്ന പ്രെസ്സിങ് ഗെയിമുമാണ് ജപ്പാന്റെ മുഖമുദ്ര.

neymer
ലോകകപ്പ് നിരാശയ്ക്ക് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി സന്തോഷ വാർത്ത!
neymer
'മെസി... കാബോ വെർദെ നമ്മളെ വെള്ളം കുടിപ്പിക്കും, കരുതി കളിക്കണം'; സ്കലോനിയുടെ മുന്നറിയിപ്പ്
Summary

FIFA World Cup — Round of 32; Confirmed line-ups announced; Vincius starts, Neymar remains on bench

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com