'അപ്പുറത്ത് കാലിൽ ചവിട്ടി, ഇപ്പുറത്ത് അതുണ്ടായില്ല; ഫൗൾ ഫൗൾ തന്നെ; അത്രയേ ഉള്ളു!'

അർജന്റീന- ഈജിപ്ത് മത്സര വിവാദത്തിൽ വിശദീകരണവുമായി പിയർലൂയി കൊളീന
FIFAs Chief Refereeing Officer Pierluigi Collina backs VAR call
Pierluigi Collinax
Updated on
2 min read

ർജന്റീന- ഈജിപ്ത് ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടം റഫറിമാരുടെ തീരുമാനത്തെ തുടർന്നു വിവാദമായിരുന്നു. ഇപ്പോൾ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് ഫിഫയുടെ ചീഫ് റഫറിയിങ് ഓഫീസറും ഇതിഹാസ റഫറിയുമായ പിയർലൂയി കൊളീന രം​ഗത്ത്.

2026 ഫിഫ ലോകകപ്പിലെ റഫറിമാരുടെ നിഷ്പക്ഷതയെയും സ്വതന്ത്രമായ തീരുമാനങ്ങളെയും ശക്തമായി പിന്തുണച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രീ ക്വാർട്ടറിലെ അർജന്റീന-ഈജിപ്ത് മത്സരത്തിലെ തർക്കങ്ങൾ ഉൾപ്പെടെ, ടൂർണമെന്റിലെ പല തീരുമാനങ്ങളെക്കുറിച്ചും ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലെ ചാംപ്യന്മാരായ അർജന്റീനയോട് പ്രീ ക്വാർട്ടറിൽ ഈജിപ്ത് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് റഫറിയിംഗിനെച്ചൊല്ലി ആഗോളതലത്തിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നത്.

FIFAs Chief Refereeing Officer Pierluigi Collina backs VAR call
'മെസി മനുഷ്യൻ അല്ല, അയാളുടെ ഉള്ളിലെ മൃ​ഗത്തെ ദേഷ്യം പിടിപ്പിക്കല്ലേ!'

'ഓരോ ഗോൾ പിറക്കുമ്പോഴും വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) അതിന്റെ അറ്റാക്കിങ് പൊസഷൻ ഫേസ് കൃത്യമായി പരിശോധിക്കാറുണ്ട്. ഗോൾ നേടുന്നതിന് തൊട്ടുമുമ്പുള്ള നീക്കങ്ങളിൽ എന്തെങ്കിലും ഫൗൾ നടന്നിട്ടുണ്ടെന്നും അത് ഗോളിനെ സ്വാധീനിച്ചിട്ടുണ്ടെന്നും കണ്ടെത്തിയാൽ പിച്ചിലുള്ള റഫറിയോട് അത് നേരിട്ട് പരിശോധിക്കാൻ വാർ നിർദ്ദേശിക്കും. ഫൗൾ നടന്ന സ്ഥലത്തു നിന്ന് ഗോളിലേക്കുള്ള ദൂരത്തിനോ അല്ലെങ്കിൽ ഫൗൾ നടന്ന് ഗോൾ അടിക്കുന്നതു വരെയുള്ള സമയത്തിനോ യാതൊരുവിധ പരിധിയും നിശ്ചയിച്ചിട്ടില്ല- ഫിഫ പുറത്തുവിട്ട പ്രസ്താവനയിൽ കൊളീന വ്യക്തമാക്കി.'

മത്സരത്തിൽ ഈജിപ്ത് തങ്ങളുടെ നിർണായകമായ രണ്ടാമത്തെ ഗോൾ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം റഫറി അത് നിഷേധിക്കുകയാണുണ്ടായത്. ഗോൾ അടിക്കുന്നതിന് തൊട്ടുമുമ്പ്, ആക്രമണ നീക്കത്തിനിടയിൽ ഈജിപ്ഷ്യൻ മിഡ്‌ഫീൽഡർ മർവാൻ ആത്തിയ അർജന്റീനയുടെ ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽ ചവിട്ടിയതായി (ഫൗൾ) റഫറിമാർ വിലയിരുത്തി. നിയമങ്ങളുടെ കൃത്യമായ വ്യാഖ്യാനമാണ് ഫിഫ നടപ്പാക്കിയതെന്നു കൊളീന വിശദീകരിച്ചു.

'അർജന്റീന- ഈജിപ്ത് മത്സരത്തിൽ ഈജിപ്തിന്റെ 19ാം നമ്പർ താരം മർവാൻ ആത്തിയ അർജന്റീനയുടെ 6ാം നമ്പർ താരം ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽ വ്യക്തമായി ചവിട്ടുന്നത് കാണാം. ഒരു ഫൗൾ എപ്പോഴും ഫൗൾ തന്നെയാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആ ഫൗൾ എത്രത്തോളം വ്യക്തമാണ് എന്നതിലല്ല കാര്യം. കളി നടക്കുന്ന സമയത്ത് പിച്ചിലുള്ള റഫറി അത് കണ്ടില്ല എങ്കിൽ വാറിന് അതിൽ ഇടപെടാൻ പൂർണ അധികാരമുണ്ട്.'

FIFAs Chief Refereeing Officer Pierluigi Collina backs VAR call
മുന്നിൽ ഫ്രാൻസ് തന്നെ! ലോക കിരീടം അർജന്റീന നിലനിർത്തുമോ? അറിയാം സാധ്യതകൾ

മത്സരത്തിന്റെ അവസാനത്തിൽ ഈജിപ്ത് താരം മുഹമ്മദ് സലായും അർജന്റീനയുടെ ജൂലിയൻ അൽവാരസും തമ്മിലുണ്ടായ ഫൗൾ ആരോപണത്തെക്കുറിച്ചും കൊളീന സംസാരിച്ചു.

'അതുപോലെ തന്നെ, ഗോൾ നേടുന്നതിന് മുൻപുള്ള നീക്കങ്ങളിൽ ഫൗൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ വാർ അത് റഫറിയെ അറിയിക്കും. എതിരാളിയുടെ കാലിൽ ചവിട്ടുന്നത് ഫൗൾ തന്നെയാണ്. എന്നാൽ ഒരു ഡിഫെൻഡർ ആദ്യം പന്ത് തൊടുകയും അതിനുശേഷം സ്വാഭാവികമായ സമ്പർക്കം ഉണ്ടാകുകയും ചെയ്താൽ അത് ഫൗൾ ആയി കണക്കാക്കാനാവില്ല. ഇതേ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇതിനൊരു ഉദാഹരണം നമ്മൾ കണ്ടതാണ്. ഈജിപ്തിന്റെ 10ാം നമ്പർ താരം മുഹമ്മദ് സലയും അർജന്റീനയുടെ 10ാം നമ്പർ താരം ജൂലിയൻ അൽവാരസും തമ്മിലുണ്ടായത് സാധാരണമായ ഒരു ഫുട്ബോൾ കോൺടാക്ട് മാത്രമാണെന്നാണ് റഫറിയും വാറും വിലയിരുത്തിയത്.'

'തീർച്ചയായും ചില തീരുമാനങ്ങളിൽ എപ്പോഴും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് സ്ഥാനമുണ്ടാകും. എങ്കിലും ടൂർണമെന്റിലുടനീളം ഈ നിയമങ്ങൾ നടപ്പിലാക്കിയ രീതിയിൽ ഞങ്ങൾ പൂർണ തൃപ്തരാണ്'- അദ്ദേഹം വ്യക്തമാക്കി.

FIFAs Chief Refereeing Officer Pierluigi Collina backs VAR call
ഒരു താരത്തിനു തന്നെ 3 മഞ്ഞ കാർഡ്! ലോകകപ്പ് ഫിഫയുടെ 'കള്ളക്കളിയോ'?
FIFAs Chief Refereeing Officer Pierluigi Collina backs VAR call
ഒറ്റ മത്സരത്തില്‍ 10 റെഡ് കാര്‍ഡ്; ആരാണ് ഫ്രാൻസ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന ഫകുണ്ടോ ടെല്ലോ ?
FIFAs Chief Refereeing Officer Pierluigi Collina backs VAR call
ലോകകപ്പ് ആവേശം ക്വാര്‍ട്ടറിലേക്ക്; നിങ്ങളുടെ ടീം പുറത്തായോ? അവസാന എട്ടില്‍ ആരെ പിന്തുണയ്ക്കും? ഇതാ ഒരു ഗൈഡ്!
Summary

FIFA's Chief Refereeing Officer, Pierluigi Collina, has firmly defended the fairness and independence of referees at the 2026 FIFA World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com