വീണ്ടും റെക്കോര്‍ഡ് കുറിച്ച് മെസി; തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍!

മത്സരത്തിന്റെ 80-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് ചരിത്രനിമിഷമായി മാറിയത്
Messi
ലയണല്‍ മെസിX/ @brfootball
Updated on
1 min read

ഡാലസ്: ഫുട്‌ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ ഓരോ തവണയും പുതിയ ഉയരങ്ങള്‍ കീഴടക്കി ആരാധകരെ വിസ്മയിപ്പിക്കുന്ന ലയണല്‍ മെസി വീണ്ടും ചരിത്രപുസ്തകത്തില്‍ സ്വന്തം പേര് പതിപ്പിച്ചു. ജോര്‍ദാനെതിരായ മത്സരത്തിനിടെ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി അര്‍ജന്റീനന്‍ നായകന്‍ മാറി.

ഡാലസില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന 3-1ന് ജോര്‍ദാനെ കീഴടക്കിയപ്പോള്‍, മത്സരത്തിന്റെ 80-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് ചരിത്രനിമിഷമായി മാറിയത്. ആ ഗോളിലൂടെ ലോകകപ്പ് വേദിയിലെ തന്റെ ആകെ ഗോളുകളുടെ എണ്ണം 19 ആയി ഉയര്‍ത്താനും മെസിക്ക് സാധിച്ചു.

Messi
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

2022 ഖത്തര്‍ ലോകകപ്പില്‍ ആരംഭിച്ച ഗോളടിക്കല്‍ പരമ്പരയാണ് മെസി ഇപ്പോഴും തുടരുന്നത്. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, 2026 ലോകകപ്പിലും തന്റെ ഫോം നിലനിര്‍ത്തി. അള്‍ജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ടഗോളും നേടിയ ശേഷം ജോര്‍ദാനെതിരായ മത്സരത്തിലും വലകുലുക്കിയാണ് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ഇതിന് മുമ്പ് തുടര്‍ച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയെന്ന നേട്ടം ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടൈനും ബ്രസീലിന്റെ ജെയര്‍സീനോയും പങ്കിട്ടിരുന്നു. എന്നാല്‍ ഏഴ് മത്സരങ്ങളിലേക്ക് ആ റെക്കോര്‍ഡ് ഉയര്‍ത്തിയ മെസി, എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തിന് അടിവരയിട്ടു. ഈ ലോകകപ്പില്‍ മെസിയുടെ ആറാമത്തെ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മെസിയും സംഘവും മുന്നേറുന്നത്.

ഫ്രീക്കിക്കില്‍ മെസി നേടുന്ന 7ാമത്തെ ഗോളാണിത്, അര്‍ജന്റീന ജേഴ്‌സിയില്‍ 12-ാമത്തേതും. ഇതോടെ ദേശീയ ടീമിനായി മെസിയുടെ കാലില്‍ നിന്ന് പിറന്ന ഗോളുകളുടെ എണ്ണം 123 ആയി. 145 ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇക്കാരയത്തില്‍ മെസിക്ക് മുന്നിലുള്ളത്.

Messi
ആറുഗോള്‍ പിറന്നിട്ടും അള്‍ജീരിയ-ഓസ്ട്രിയ പോരാട്ടം സമനിലയില്‍; ഇരുടീമുകളും നോക്കൗട്ടില്‍
Messi
ചരിത്രമെഴുതി കോംഗോ; ഉസ്‌ബെക്കിസ്ഥാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നോക്കൗട്ടില്‍
Messi
ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ജയം; ഘാനയെ വീഴ്ത്തി നോക്കൗട്ടില്‍
Summary

Lionel Messi become the first player to score in seven consecutive FIFA World Cup matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com