'ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തില്‍ പത്ത്'... മെസി റെക്കോർഡിട്ടു, ഫിഫ 'മലയാളി'യുടെ പിടിയിൽ!

ഫിഫ സോഷ്യല്‍ മീഡിയ ഹാന്റലുകളിൽ പോസ്റ്റ് ചെയ്ത മലയാളത്തിലുള്ള സിനിമാ പാട്ടിന്റെ വരികൾ ശ്ര​ദ്ധ നേടുന്നു
Lionel Messi
Lionel Messiinsta
Updated on
1 min read

ഡാലസ്: ലോകകപ്പിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരമെന്ന ചരിത്ര നേട്ടം അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി സ്വന്തമാക്കി. ഓസ്ട്രിയക്കെതിരായ പോരാട്ടത്തിൽ ഇരട്ട ​ഗോൾ നേടിയാണ് ഇതിഹാസ ജർമൻ താരമായ മിറോസ്ലാവ് ക്ലോസെയുടെ 16 ​ഗോളുകളെന്ന നേട്ടം മെസി 18ആക്കി തിരുത്തിയത്.

പിന്നാലെ ഫിഫ സോഷ്യല്‍ മീഡിയ ഹാന്റലുകളിൽ പോസ്റ്റ് ചെയ്ത മലയാളത്തിലുള്ള സിനിമാ പാട്ടിന്റെ വരികളും ഇപ്പോൾ ശ്ര​ദ്ധ നേടുന്നു. മെസിയുടെ ചിത്രം വച്ച് ഫിഫയുടെ ഒഫീഷ്യല്‍ പേജിലാണ് പാട്ടിന്റെ വരികളുമായുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Lionel Messi
ഇനി പറയു... 'പന്തിനൊപ്പം ഒഴുകുന്ന' മെസിയെ എങ്ങനെ പ്രണയിക്കാതിരിക്കും...

ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'ത്തിലെ 'ഇല്ലുമിനാറ്റി' പാട്ടിലെ 'ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തില്‍ പത്ത്' എന്നാണ് മെസിയുടെ ചിത്രത്തിനൊപ്പം മലയാളത്തില്‍ കുറിച്ചത്. 62 മില്യണ്‍ ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലും 74 മില്യണ്‍ ഫോളോവേഴ്സുള്ള ഫെയ്​സ്ബുക്ക് പേജിലുമാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഇതോടെ ഫിഫയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആരെന്നു അന്വേഷിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മലയാളികള്‍ കമന്‍റ് ബോക്സും തൂക്കി. 'മലയാളികള്‍ക്കിത് അഭിമാനനിമിഷം', 'മലയാളിയും ഫുട്ബോളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തിനുള്ള ലോകത്തിന്റെ അംഗീകാരമാണ്', 'ഇന്ത്യ, കേരള, മലയാളം, മലയാളി അന്തസ്സ്', 'ഫിഫ പേജ് മലയാളി ഹാക്ക് ചെയ്തോ', 'മലയാളിക്ക് അങ്ങ് ഫിഫയിലും പിടിയുണ്ടെടാ' എന്നിങ്ങനെ പോകുന്ന രസകരമായ കമന്‍റുകള്‍.

'അതൊക്കെ അത്രയേ ഉള്ളു' എന്നായിരുന്നു കേരള ഫുട്ബോൾ അസോസിയേഷന്റെ കമന്റ്. ഇങ്ങള് കേരളത്തിൽ എവിടെയാ, ദേ മലയാളം, അണ്ണൻ അങ്ങനെ പോകുന്നു കമന്റുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനും വ്ലോ​ഗറുമായ സ്പീഡിനേയും ചിലർ അതിനിടെ ട്രോളുന്നുണ്ട്. സ്പീഡ് മൂലയ്ക്കിരുന്നു കരയുന്നുണ്ടാകും എന്നാണ് ചിലർ എഴുതിയത്.

Lionel Messi
ഹാളണ്ട് മാജിക്ക്... വീണ്ടും 'ഡബിൾ'; ലോകകപ്പിൽ സെന​ഗലിന്റെ സ്വപ്നം തകർത്ത് നോർവെ അവസാന 32ൽ

മത്സരത്തന്റെ 38ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ച് പന്ത് വലയിലിട്ടാണ് മെസി ചരിത്രം തിരുത്തിയത്. ഈ ഗോളോടെ 16 ഗോളുകളെന്ന ക്ലോസെയുടെ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് മെസി മറികടന്നു.

പിന്നാലെ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓസ്ട്രിയന്‍ പ്രതിരോധ താരങ്ങള്‍ കൂട്ടമായി വലയ്ക്കു തൊട്ടരികത്തു നിന്നു തടയാന്‍ നോക്കിയിട്ടും അവര്‍ക്കിടയിലൂടെ പന്ത് പായിച്ച് ടീമിനു രണ്ടാം ഗോളും റെക്കോര്‍ഡ് പട്ടികയിലേക്ക് 18ാം ഗോളും ചാര്‍ത്തിയാണ് മെസി കളം വിട്ടത്.

Lionel Messi
കളി മുടക്കി കനത്ത മഴ, ഇടിമിന്നൽ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! നിർത്തിവച്ചത് 2 മണിക്കൂർ
Lionel Messi
'കാലവും കാല്‍പന്തും' വീണ്ടും നമിച്ചു! റെക്കോർഡിലേക്ക് ഇരട്ട ഗോളടിച്ച് മെസി; അര്‍ജന്റീന നോക്കൗട്ടില്‍
Lionel Messi
കനത്ത മഴയും മിന്നലും, എംബാപ്പെയുടെ '2 ഇടിവെട്ട് ​ഗോളും'! ഇറാഖിനെ തകർത്ത് ഫ്രഞ്ച് പട
Summary

Lionel Messi world cup goal record fifa malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com