'ഈ പരിശീലകരാണെങ്കിൽ ദേശീയ ടീമിൽ ഇനി കളിക്കില്ല'; ജയം ഉറപ്പിച്ച കളി തോറ്റു; സെന​ഗൽ ടീമിൽ വൻ കലാപം

ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പാപെ ​ഗായെ
Senegal's Pape Gueye (26) plays during the World Cup Group I soccer match between Senegal and Iraq in Toronto
പാപെ ഗായെ Senegalap
Updated on
2 min read

വാഷിങ്ടൺ: ഫിഫ ലോകകപ്പിൻ്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബെൽജിയത്തോട് പരാജയപ്പെട്ട് ആഫ്രിക്കൻ കരുത്തരായ സെനഗൽ പുറത്തായതിന് പിന്നാലെ ടീമിൽ വൻ കലാപം. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി താൻ സെനഗൽ ദേശീയ ടീമിനായി കളിക്കാനില്ലെന്ന് മിഡ്ഫീൽഡർ പാപെ ഗായെ പ്രഖ്യാപിച്ചു.

85ാം മിനിറ്റ് വരെ 2 ​ഗോളിനു മുന്നിൽ നിന്ന മത്സരത്തിൽ പിന്നീട് 3 ​ഗോളുകൾ വഴങ്ങി അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയാണ് സെന​ഗൽ പുറത്തായത്. മത്സരത്തിനിടെ കോച്ചിന്റെ തീരുമാനങ്ങളോടുള്ള കടുത്ത വിയോജിപ്പ് പരസ്യമായി തന്നെ പ്രകടമാക്കി പാപെ ഗായെ കളംവിട്ടിരുന്നു. പിന്നാലെയാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിയോജിപ്പ് പരസ്യമാക്കിയത്.

ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പിന്നീട് വരാം. എന്നാൽ ഒന്നുമാത്രം ഞാൻ ഇപ്പോൾ പ്രഖ്യാപിക്കുന്നു — നിലവിലെ ഈ ടെക്നിക്കൽ സ്റ്റാഫ് (പരിശീലകർ) ടീമിൽ തുടരുന്നിടത്തോളം കാലം ഞാൻ സെനഗൽ ദേശീയ ടീമിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണ്- 27 കാരനായ വിയ്യാറൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Senegal's Pape Gueye (26) plays during the World Cup Group I soccer match between Senegal and Iraq in Toronto
'അപ്പോൾ റഫറിക്ക് കണ്ണ് കാണില്ല, വാറും പണിമുടക്കും; പേരിൽ 'മെസി' ഉണ്ടെങ്കിൽ 'റെഡ്' കിട്ടില്ല!'

വിജയക്കളി കൈവിട്ടത് എങ്ങനെ?

മത്സരത്തിൽ ഹബീബ് ദിയാര, ഇസ്മായില സാർ എന്നിവർ നേടിയ ഗോളുകളുടെ കരുത്തിൽ സെനഗൽ വിജയവും പ്രീ ക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചതായിരുന്നു. ഈ ടൂർണമെന്റിൽ ഇതിനകം രണ്ട് ഗോളുകൾ നേടി മികച്ച ഫോമിലായിരുന്ന പാപെ ഗായെയെ മത്സരത്തിന്റെ 60 മിനിറ്റുകൾക്ക് ശേഷം പരിശീലകൻ പിൻവലിച്ചു. ലീഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കോച്ച് പാപെ തിയാവ്, ഗായെയ്ക്ക് പകരം ലാമിൻ കമാരയെ കളത്തിലിറക്കുകയായിരുന്നു. കോച്ചിന്റെ ഈ തന്ത്രപരമായ മാറ്റമാണ് പിന്നീട് കളി കൈവിട്ടുപോകാൻ കാരണമായതെന്ന വിലയിരുത്തലിലാണ് ഗായെയുടെ ഈ പെട്ടെന്നുള്ള തീരുമാനം.

മത്സരത്തിന്റെ അവസാന നാല് മിനിറ്റുകളിൽ കളി പൂർണമായും മാറിമറിഞ്ഞു. റൊമേലു ലുകാകു, യൂറി ടീലേമാൻസ് എന്നിവരിലൂടെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബെൽജിയം മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് നീട്ടി.

എക്സ്ട്രാ ടൈമിലെ പെനാൽറ്റി

എക്സ്ട്രാ ടൈമിൽ സെനഗലിന്റെ പകരക്കാരൻ താരം കമാര ഉൾപ്പെട്ട ഒരു ഫൗളിൽ വാർ പരിശോധനയ്ക്ക് ശേഷമാണ് ബെൽജിയത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. ഈ പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ബെൽജിയം ക്യാപ്റ്റൻ ടീലേമാൻസ് അവരുടെ അവിശ്വസനീയമായ വിജയം പൂർത്തിയാക്കി.

Senegal's Pape Gueye (26) plays during the World Cup Group I soccer match between Senegal and Iraq in Toronto
റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം!
Senegal's Pape Gueye (26) plays during the World Cup Group I soccer match between Senegal and Iraq in Toronto
'എന്റെ പൊന്നാശാനേ... നമിച്ചു'! ​ഗോൾ എന്നുറപ്പിച്ച തന്റെ ​ഷോട്ട് തടുത്ത കോം​ഗോ ​ഗോളിയെ കെട്ടിപ്പിടിച്ച് പുറത്ത് ചുംബിച്ച് ബെല്ലിങ്​ഹാം
Senegal's Pape Gueye (26) plays during the World Cup Group I soccer match between Senegal and Iraq in Toronto
'അയ്യോ ഞാൻ അത്രയ്ക്കില്ല... മെസിയും റൊണാൾഡോയും ഫുട്ബോളിന്റെ കൊടുമുടികൾ അല്ലേ'
Summary

Trailing by two goals to Senegal with five minutes remaining in regulation at Seattle Stadium on Wednesday, Belgium ended up eliminating the African side from the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com