പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; റെക്കോര്‍ഡുകള്‍ തിരുത്തി CR-7 ന്റെ കുതിപ്പ്

നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി
Cristiano Ronaldo
ക്രിസ്റ്റാനോ റൊണാള്‍ഡോAP
Edited By:
Updated on
1 min read

ടൊറാന്റോ: പ്രായത്തെയും തോല്‍പ്പിച്ച പോരാട്ടവീര്യവുമായി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി. 41 വര്‍ഷവും 147 ദിവസവുമായിരുന്നു റോണോയുടെ പ്രായം. 2022 ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 39-ാം വയസ്സില്‍ ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ മുന്‍ താരം പെപെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിയത്.

Cristiano Ronaldo
വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; സഹോദരിയുടെ വെളിപ്പെടുത്തല്‍ തള്ളി ക്രിസ്റ്റ്യാനോ

ഇതുകൂടാതെ, 40 വയസ്സ് തികഞ്ഞ ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോളും റോണോ നേടിയിരുന്നു. കരിയറിലെ തന്റെ 146-ാം അന്താരാഷ്ട്ര ഗോളാണ് റൊണാള്‍ഡോ കുറിച്ചത്. ഈ ലോകകപ്പിലെ റോണോയുടെ മൂന്നാമത്തെ ഗോളാണിത്. ലോകകപ്പുകളിലായി ആകെ നാലു പെനാല്‍റ്റികള്‍ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് പെനാല്‍റ്റികള്‍ നേടിയ ഹാരി കെയ്ന്‍ മാത്രമാണ് റോണോയ്ക്ക് മുന്നിലുള്ളത്.

റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പാണ് ഇത്തവണത്തേത്. ഫിഫ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും റോണാള്‍ഡോയ്ക്കാണ്. 42 വയസ്സും 39 ദിവസവും പ്രായമുള്ള കാമറൂണ്‍ ഇതിഹാസതാരം റോജര്‍ മില്ലയാണ് ഇനി റോണോയ്ക്ക് മുന്നിലുള്ളത്. 1994 ലോകകപ്പിലായിരുന്നു റോജര്‍ മില്ലയുടെ ഗോള്‍. പോര്‍ച്ചുഗലിനു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും റോണോയ്ക്കാണ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (26) കളിച്ച താരങ്ങളില്‍ ജര്‍മ്മനിയുടെ ഇതിഹാസം ലൂതര്‍ മത്തേവൂസിനെ മറികടന്ന് റൊണാള്‍ഡോ രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പിലും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി ആകെ 25ലധികം ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 232 മത്സരങ്ങളില്‍ നിന്ന് 146 അന്താരാഷ്ട്ര ഗോളുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

Cristiano Ronaldo
അവസാന നിമിഷം വരെ നാടകീയത; ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍
Cristiano Ronaldo
സ്പാനിഷ് വസന്തം; പകച്ചുപോയി ഓസ്ട്രിയ; ഒയര്‍സബാലിന് ഡബിള്‍
Cristiano Ronaldo
അപൂർവ ​'ഗോൾ' റെക്കോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഹാരി കെയ്നും
Summary

Portugal captain and legendary star Cristiano Ronaldo rewrites records

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com