

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഓക്‌ലന്‍ഡിലെ ഏദൈന്‍ പാര്‍ക്കാണ് വേദി. ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് 259 റണ്ണടിച്ച പിച്ചാണിത്.
പക്ഷേ ഏകദിനത്തിലേക്കെത്തുമ്പോള്‍ അതായിരിക്കില്ല അവസ്ഥ. പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് സൂചന. അവസാന രണ്ട് മത്സരങ്ങളില്‍ 150,76 എന്നിങ്ങനെയായിരുന്നു രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളുടെ സ്‌കോര്‍. പേസും ബൗണ്‍സുമായിരിക്കും ബാറ്റര്‍മാരെ വരവേല്‍ക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍.
അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണ് ഇരുടീമുകളുടെ ലക്ഷ്യം. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ലോകകപ്പിനുള്ള ടീമില്‍ ഇടമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. ബുമ്രയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ബൗളിങ്ങില്‍ ഇന്ത്യയെ ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates