W, W, W, W, W... തുടര്‍ച്ചയായി 5 പന്തില്‍ 5 വിക്കറ്റുകള്‍! (വിഡിയോ)

ചരിത്രമെഴുതി ന്യൂസിലന്‍ഡ് ബൗളര്‍
Brett Randell wicket celebration
Brett Randellx
Updated on
1 min read

ഓക്ക്‌ലന്‍ഡ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലന്‍ഡ് ബൗളര്‍ ബ്രെറ്റ് റന്‍ഡല്‍. തുടര്‍ച്ചയായി അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളറെന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കി. മാത്രമല്ല 8 പന്തുകള്‍ക്കിടെ താരം 6 വിക്കറ്റെടുത്തും വിസ്മയം സൃഷ്ടിച്ചു. മത്സരത്തില്‍ 11 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി താരം 7 വിക്കറ്റുകള്‍ സ്വന്തമാക്കി.

ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ പ്ലങ്കറ്റ് ഷീല്‍ഡില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സിനായി പന്തെറിഞ്ഞാണ് താരം റെക്കോര്‍ഡ് തീര്‍ത്തത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിനെതിരായ പോരാട്ടത്തിലാണ് അമ്പരപ്പിക്കുന്ന ബൗളിങ്. വിക്കറ്റ് നഷ്ടമില്ലാതെ 4 റണ്‍സെന്ന നിലയില്‍ നിന്നു ബ്രെറ്റ് റാന്‍ഡലിന്റെ അഞ്ച് പന്തുകള്‍ക്കിടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിനു 9 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും 5 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ റാന്‍ഡല്‍ ഹെന്റി കൂപ്പറെ ഔട്ടാക്കിയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ജീത് റാവലിനെ മടക്കിയ റാന്‍ഡല്‍ തൊട്ടടുത്ത പന്തില്‍ ജോസ് കാര്‍ട്ടറെ മടക്കി ഹാട്രിക്ക് തികച്ചു. നാലാം വിക്കറ്റായി റോബര്‍ ഒഡോണല്ലിനെ മടക്കിയ റാന്‍ഡല്‍ അഞ്ചാം പന്തില്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനേയും വീഴ്ത്തിയാണ് തുടര്‍ച്ചയായി അഞ്ച് വിക്കറ്റുകള്‍ പിഴുതത്.

Brett Randell wicket celebration
സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ)

ഈ സമയത്ത് താരത്തിന്റെ ബൗളിങ് ഫിഗര്‍ ഇങ്ങനെയായിരുന്നു. 2.4 ഓവര്‍ 2 മെയ്ഡന്‍ 2 റണ്‍സ് 5 വിക്കറ്റ്! താരത്തിന്റെ മാരക ബൗളിങില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിനു 100 പോലും കടക്കാനും പറ്റിയില്ല. അവരുടെ പോരാട്ടം 82 റണ്‍സില്‍ അവസാനിച്ചു.

ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ ഇത്തരമൊരു നേട്ടം ആദ്യമാണ്. നേരത്തെ ടി20യില്‍ രണ്ട് ബൗളര്‍മാര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍സ്റ്റര്‍ റെഡ്‌സിനായി കര്‍ട്ടിസ് കാമ്പറും 2024ല്‍ സിംബാബ്‌വെയുടെ ആഭ്യന്തര മത്സരത്തില്‍ കെലിസ് എന്‍ധലോവുവുമാണ് ഇത്തരത്തില്‍ തുടരെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Brett Randell wicket celebration
ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ
Summary

Brett Randell deered a historic performance in the Plunkett Shield

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com