MS Dhoni
Former India Captain MS Dhoni Says He Is Not Interested in Commentaryfile

'കമന്റേറ്ററാവാന്‍ ഞാനില്ല', താരങ്ങളെ വിമർശിക്കാൻ അറിയില്ലെന്ന് ധോനി

ഓരോ താരങ്ങളുടെയും സ്റ്റാറ്റിസ്റ്റിക്‌സ് ഓർത്തിരിക്കാൻ തനിക്ക് കഴിയില്ല. എന്നാൽ ചില വ്യക്തികൾക്ക് അതൊക്കെ വളരെ കൃത്യമായി പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Published on

ന്യൂഡൽഹി: കമന്റേറ്ററാൻ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോനി. മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു.

 MS Dhoni
ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം, പക്ഷേ... ; എം എസ് ധോനി പറയുന്നത് ഇങ്ങനെ

“കമന്ററി വളരെ പ്രയാസകരമാണ്. മത്സരത്തെ വിവരണം ചെയ്യുന്നതും, അതിനിടെ കളിക്കാരെ വിമർശിക്കുന്ന മേഖലയിലേക്ക് കടക്കാതിരിക്കാനും നല്ല സൂക്ഷ്മത വേണം. അത് എനിക്ക് സാധിക്കില്ല'' ധോനി പറഞ്ഞു. ഓരോ താരങ്ങളുടെയും സ്റ്റാറ്റിസ്റ്റിക്‌സ് ഓർത്തിരിക്കാൻ തനിക്ക് കഴിയില്ല. എന്നാൽ ചില വ്യക്തികൾക്ക് അതൊക്കെ വളരെ കൃത്യമായി പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 MS Dhoni
'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ)

“ഞാൻ വളരെ നല്ല ശ്രോതാവാണ്. ഏറ്റവും അടുപ്പമുള്ളവരുമായി സംസാരിക്കാറുണ്ട്. എന്നാൽ എനിക്ക് അറിയാത്ത വിഷയങ്ങളിൽ സംസാരിക്കാറില്ല. കേൾക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാൻ കഴിയും,” ധോണി പറഞ്ഞു. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം ധോണി അധികം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയോ

ക്രിക്കറ്റ് ചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഐപിഎൽ മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കുന്നത്.

Summary

Sports news: Former India Captain MS Dhoni Says He Is Not Interested in Commentary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com