മുൻ കേരള രഞ്ജി താരം എൻഎം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു

കാർ ഇടിച്ച് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണു, ടാങ്കർ ലോറി ശരീരത്തിലൂടെ കയറി
NM Amarnath
NM Amarnath
Updated on: 
1 min read

കണ്ണൂർ: മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ എടച്ചൊവ്വ സ്വദേശി എൻഎം അമർനാഥാണ് (78) മരിച്ചത്. കണ്ണൂർ നഗരത്തിലെ തെക്കി ബസാറിൽ മക്കാനിയിൽ ഞായർ വൈകീട്ട് 5.30 ന് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.

അമർനാഥ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നിലത്തുവീണ അമർനാഥിന് മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. മുൻ ദേശീയ ബാഡ്മിന്റൺ താരവും പരിശീലകനുമായ ദീപക് അമർനാഥ് മകനാണ്.

NM Amarnath
ആലപ്പുഴ ജില്ലയിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

NM Amarnath
തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി
NM Amarnath
ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം
Summary

Former Kerala Ranji Trophy player dies in a road accident. NM Amarnath (78), a native of Edachovva, Kannur, passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER