19 വയസ്, വനിതാ ടെന്നീസിലെ 'പുത്തന്‍ സെന്‍സേഷന്‍'! മിറ ആന്‍ഡ്രീവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം!

കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി റഷ്യന്‍ താരം
Mirra Andreeva French Open
Mirra Andreeva x
Updated on
1 min read

പാരിസ്: കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ പട്ടം സന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിൻസ്കയെ വീഴ്ത്തിയാണ് മിറയുടെ കിരീട നേട്ടം. 17ാം വയസിൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കു ശേഷം ഏറ്റവും ചെറിയ പ്രായത്തിൽ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ റഷ്യൻ താരമായും മിറ മാറി.

ഇതാദ്യമായാണ് ഇരു താരങ്ങളും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനല്‍ കളിക്കുന്നത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ ഹലിൻസ്കയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍: 6-3, 6-2.

Mirra Andreeva French Open
കോഹ്‍ലിയുടെ പകരക്കാരൻ യശസ്വി ജയ്സ്വാൾ; വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

നിലവില്‍ ഏഴാം റാങ്കിലുള്ള താരമാണ് മിറ. നേരത്തെ കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതാണ് ഗ്രാന്‍ഡ് സ്ലാമിലെ താരത്തിന്റെ മികച്ച പ്രകടനം. വനിതാ ടെന്നീസിലെ ഭാവി താരമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമാണ് 19കാരി ഇത്തവണ പാരിസില്‍ പുറത്തെടുത്തത്.

ഫൈനലില്‍ തോറ്റെങ്കിലും പോളിഷ് താരം മയ ഹലിൻസ്കയും മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. കരിയറില്‍ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ റൗണ്ടുകളിലേക്ക് മുന്നേറുന്നത്.

Mirra Andreeva French Open
3 ലോക ചാംപ്യൻമാരെ കിറുകൃത്യം പ്രവചിച്ചു; 'പോർച്ചു​ൽ- നെതർലൻഡ്സ് ഫൈനൽ'! ആരുയർത്തും ലോകകപ്പ്? ​ഞെട്ടിക്കും പ്രവചനം
Summary

French Open: Mirra Andreeva wins maiden Grand Slam after beating Maja Chwalinska

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com