ലോകകപ്പില്‍ പാകിസ്ഥാന്റെ പരിശീലകന്‍; ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനെ ബൗളിങ് കോച്ചാക്കണമെന്ന് ഗംഭീര്‍

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമീന്റെ ബൗളിങ് പരീശീലകനായിരുന്നു മോണി മോര്‍ക്കല്‍
Gautam Gambhir requests BCCI for ex-Pakistan bowling coach and South Africa great Morne Morkel: Report
മോണി മോര്‍ക്കല്‍എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരീശീലകനാക്കണമെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ വിനയ് കുമാറിന്റെയും സഹീര്‍ഖാന്റെയും പേരുകള്‍ ബൗളിങ് കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിനയ്കുമാറിന്റെ കാര്യത്തില്‍ ബിസിസിഐ താത്പര്യം പ്രകടിപ്പിച്ചില്ല. സഹീറിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മോണി മോര്‍ക്കലിന്റെ പേര് ഗംഭീര്‍ നിര്‍ദേശിച്ചത്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമീന്റെ ബൗളിങ് പരീശീലകനായിരുന്നു മോണി മോര്‍ക്കല്‍. എന്നാല്‍ ലോകപ്പില്‍ പാകിസ്ഥാന്റെ ടീമിന്റെ ദയനീയ പുറത്താകലിന് പിന്നാലെ മോണി മോര്‍ക്കലുമായുള്ള കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അവസാനിപ്പിക്കുയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോര്‍ക്കലുമായി ബിസിസിഐ ചര്‍ച്ച നടത്തിവരികയാണെന്നാണ് സൂചന. നിലവില്‍ മോര്‍ക്കല്‍ കുടുംബസമേതം ഓസ്‌ട്രേലിയിലാണ് ഉള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും. എന്നാല്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരീശീലകരുടെ കാര്യത്തില്‍ തീരുമാനം വൈകിയാല്‍ ഗംഭീറിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സപ്പോട്ടിങ് സ്റ്റാഫുകളാകും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഗംഭീറിനൊപ്പം പോകുക.

രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലകനായപ്പോള്‍ ബാറ്റിങ് കോച്ചായി വിക്രം റാത്തോഡും, ബൗളിങ് കോച്ചായി പരസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായി ടി ദിലീപും ആയിരുന്നു. ടി20 ലോകപ്പ് നേടിയതിന് പിന്നാലെ കാലാവധി അവസാനിച്ച രാഹുല്‍ ദ്രാവിഡ് പരീശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

Gautam Gambhir requests BCCI for ex-Pakistan bowling coach and South Africa great Morne Morkel: Report
'എന്റെ 400 റണ്‍സ് റെക്കോര്‍ഡ് രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്തേക്കും'; പ്രവചനവുമായി ലാറ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com