Marlon Ruis Trujillo
German attacker Marlon Ruis Trujillo joins Kerala Blasters to boost attack @Adipolibro__

മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതിക മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.
Published on

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെ ക്ലബ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് ടീമിന് ഗുണം ചെയ്യും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്‌സിൻ്റെ തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ.

 Marlon Ruis Trujillo
കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര

യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമ്മൻ ക്ലബ്ബായ 1.എഫ് എസ് വി മൈൻസ് 05 ൻ്റെ യൂത്ത് അക്കാദമിയിലൂടെയാണ് താരം വളർന്ന വന്നത്. പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

 Marlon Ruis Trujillo
ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ

തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.

 Marlon Ruis Trujillo
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു

''കളിക്കളത്തിലെ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത, നിർണ്ണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മർലോണിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു'' ക്ലബ് സി ഇ ഓ അഭിക് ചാറ്റർജി പറഞ്ഞു.

Summary

Sports news: German attacker Marlon Ruis Trujillo joins Kerala Blasters to boost attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com