Greenfield Stadium
Greenfield Stadium Set to Host India–New Zealand Fifth T20file

കാര്യവട്ടം ടി20: ടീമുകൾ ഇന്ന് എത്തും, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
Published on

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.

സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുന്നുണ്ട്. താരത്തിന്റെ തിരിച്ചു വരവ് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Greenfield Stadium
ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം ടീമിനെ ഹോട്ടലിലേക്ക് മാറ്റും.

ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

Greenfield Stadium
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തോൽവി പടിവാതിൽക്കൽ എത്തിയിട്ടും ജയിച്ച് നൊവാക് ജോക്കോവിച്ച്, ക്വാർട്ടർ ഫൈനലിൽ നാടകീയ സംഭവങ്ങൾ

ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക മത്സരം കൂടിയാണ് കാര്യവട്ടത്ത് നടക്കുന്നത്.

സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും കേരളാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Summary

Sports news: All Eyes on Sanju Samson as Thiruvananthapuram Greenfield Stadium Hosts Fifth T20I.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com