ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എക്കാലത്തേയും മികച്ച ടി20 ഇലവനുമായി ഹര്‍ഭജന്‍; കോഹ്‌ലിയെ ഒഴിവാക്കിയത് ചൂണ്ടി ആരാധകര്‍

ഹര്‍ഭജന്‍ സിങ് തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ടി20 ഇലവനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്
Published on

ദുബായ്: ഹര്‍ഭജന്‍ സിങ് തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ടി20 ഇലവനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇലവനില്‍ ഉള്‍പ്പെടാതിരുന്നതാണ് കാരണം. 

കോഹ്‌ലിക്ക് പകരം ബട്ട്‌ലറെയാണ് ഹര്‍ഭജന്‍ തന്റെ ഇലവനില്‍ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തുന്നത്. ആശ്രയിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ്. സെറ്റ് ആയി കഴിഞ്ഞാല്‍ പിന്നെ ബട്ട്‌ലര്‍ക്ക് കളി നിയന്ത്രിക്കാനാവും എന്നതാണ് ബട്ട്‌ലറെ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയതിന് കാരണമായി ഹര്‍ഭജന്‍ പറയുന്നത്. 

ധോനിയാണ് ഹര്‍ഭജന്റെ ഇലവനിലെ ക്യാപ്റ്റന്‍.രോഹിത് ശര്‍മയും ഗെയ്‌ലുമാണ് ഓപ്പണര്‍മാര്‍. നാലാം സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ വരുന്നു. ഡിവില്ലിയേഴ്‌സ് ആണ് അഞ്ചാമത്. ആറാമത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോനി. 

ബൗളര്‍മാരില്‍ ഇന്ത്യന്‍ കളിക്കാരില്‍ നിന്ന് ബൂമ്രയെ മാത്രമാണ് ഹര്‍ഭജന്‍ തെരഞ്ഞെടുക്കുന്നത്. ഡ്വെയ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, നരെയ്ന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. പേസര്‍മാരായി മലിംഗയും ബൂമ്രയും. 

ഹര്‍ഭജന്റെ എക്കാലത്തേയും മികച്ച ടി20 ഇലവന്‍: രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, ബട്ട്‌ലര്‍, ഷെയ്ന്‍ വാട്‌സന്‍, ഡിവില്ലിയേഴ്‌സ്, ധോനി, ബ്രാവോ, പൊള്ളാര്‍ഡ്, നരെയ്ന്‍, മലിംഗ, ബൂമ്ര.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com