ഹര്‍ദ്ദിക് നയിച്ചു; മില്ലറും അഭിനവും തകര്‍ത്തു; രാജസ്ഥാന് ജയിക്കാന്‍ 193 റണ്‍സ്

ടോസ് നേടി രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തപ്പിത്തടഞ്ഞ ഗുജറാത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മുംബൈ: രാജസ്ഥാനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 193 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിങാണ് ഗുജറാത്തിനെ തുണച്ചത്. 

ടോസ് നേടി രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തപ്പിത്തടഞ്ഞ ഗുജറാത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഭിനവ് മനോഹറും ഡേവിഡ് മില്ലറും ഉജ്ജ്വലമായി ബാറ്റ് വീശി ക്യാപ്റ്റനെ പിന്തുണച്ചു. 

ഹര്‍ദ്ദിക് 52 പന്തുകള്‍ നേരിട്ട് എട്ട് ഫോറും നാല് സിക്‌സും സഹിതം 87 റണ്‍സ് വാരി പുറത്താകാതെ നിന്നു. അഭിനനവ് മനോഹര്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സ് കണ്ടെത്തി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 14 പന്തില്‍ 31 റണ്‍സാണ് മില്ലറുടെ സംഭാവന. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിനായി ഓപ്പണര്‍മാരായ മാത്യു വെയ്ഡ് (12), ശുഭ്മാന്‍ ഗില്‍ (13) എന്നിവര്‍ക്ക് മികവോടെ തുടങ്ങാന്‍ സാധിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോര്‍ 12ല്‍ നില്‍ക്കെ വെയ്ഡ് മടങ്ങി. പിന്നാലെ എത്തിയ വിജയ് ശങ്കര്‍ വീണ്ടും പരാജയമായി. താരം രണ്ട് റണ്ണുമായി കൂടാരം കയറി. 

മൂന്നാമനായി ക്രീസില്‍ എത്തിയ ഹര്‍ദ്ദിക് സ്‌കോര്‍ മുന്നോട്ടു നയിച്ചു. ടീം ടോട്ടല്‍ 53ല്‍ നില്‍ക്കെ ഗില്‍ മടങ്ങി. നായകന് കൂട്ടായി അഭിനവ് മനോഹര്‍ ക്രീസിലെത്തിയതോടെ ഗുജറാത്ത് കുതിപ്പ് തുടങ്ങി. അതുവരെ മന്ദതയിലായിരുന്ന സ്‌കോറിങ് ടോപ് ഗിയറിലേക്ക് മാറി. 

139ല്‍ നില്‍ക്കെ അഭിനവിനെ ചഹല്‍ മടക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ മില്ലര്‍ തകര്‍ത്തടിച്ചതോടെ ഗുജറാത്ത് പൊരുതാവുന്ന സ്‌കോറും പടുത്തിയര്‍ത്തി.

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com