

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി.ഹര്‍ദിക്കിന് കാലിലെ മസിലിന്(ക്വാഡ്രിസെപ്) പരിക്കുള്ളതായും ഭേദമാകാന്‍ മൂന്ന് ആഴ്ച എടുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പാണ്ഡ്യ നേരത്തെ സിഒഇയെ ഫിറ്റ്‌നസ് അറിയിച്ചിരുന്നു. കൂടാതെ രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഫിറ്റ്‌നസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂണ്‍ 13 ന് ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന മത്സരത്തോടെ ആണ് ആഭംഭിക്കുന്നത്.പരമ്പരയിലെ രണ്ടാം ഏകദിനം ജൂണ്‍ 17 ന് ലഖ്നൗവിലും, ജൂണ്‍ 20 ന് ചെന്നൈയില്‍ അവസാന മത്സരവും നടക്കും.
പരമ്പരയില്‍ സീനിയര്‍ കളിക്കാരായ രോഹിത് ശര്‍മയും ഹര്‍ദിക്കും പങ്കെടുക്കുന്നത് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ (സിഒഇ) ഫിറ്റ്‌നസ് ക്ലിയറന്‍സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത്തിനും ഹര്‍ദിക്കിനും പരിക്കേറ്റത്. പരമ്പരയില്‍ ഹാംസ്ട്രിങ് പരിക്കിനെത്തുടര്‍ന്ന് വിരാട് കോഹ്ലിയും ടീമില്‍ നിന്ന് പുറത്തായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates