6,6,6,6,6,4, ആറു പന്തില്‍ 34 റണ്‍സ്; 68 പന്തില്‍ സെഞ്ച്വറി; തീപ്പൊരി ബാറ്റിങ്ങുമായി ഹര്‍ദിക് പാണ്ഡ്യ ( വീഡിയോ)

ബറോഡ 71 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പതറി നില്‍ക്കുമ്പോഴായിരുന്നു ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്
Hardik Pandya
ഹര്‍ദിക് പാണ്ഡ്യ ( Hardik Pandya )ഫയൽ
Updated on
1 min read

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യ. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെയാണ്, ബറോഡ താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 68 പന്തിലായിരുന്നു 32 കാരനായ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ സെഞ്ച്വറി.

Hardik Pandya
ശ്രേയസ് അയ്യര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും

ഹര്‍ദികിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബറോഡ 9 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. വിദര്‍ഭയ്‌ക്കെതിരെ ബറോഡ 71 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പതറി നില്‍ക്കുമ്പോഴായിരുന്നു ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. തുടക്കത്തില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കുക ലക്ഷ്യമിട്ട് ശ്രദ്ധാപൂര്‍വമാണ് കളിച്ചത്.

38-ാമത്തെ ഓവറില്‍ ഹര്‍ദിക് 62 പന്തില്‍ 66 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ വിദര്‍ഭ സ്പിന്നര്‍ പാര്‍ഥ് രേഖഡെ എറിഞ്ഞ 39-ാം ഓവറില്‍ ഹര്‍ദിക് കനത്ത ആക്രമണം അഴിച്ചു വിട്ടു. ആദ്യ അഞ്ചു പന്തുകളും സിക്‌സര്‍ പറത്തിയ ഹര്‍ദിക, അവസാന പന്തില്‍ ബൗണ്ടറിയും നേടി. ആറു പന്തില്‍ 34 റണ്‍സ് നേടിയ ഹര്‍ദിക്, ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറിയും നേടി.

Hardik Pandya
ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ബിസിസിഐ

68 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍ദിക്, 92 പന്തില്‍ 133 റണ്‍സെടുത്താണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 11 സിക്‌സും എട്ടു ഫോറുകളും ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ഹര്‍ദിക് ഒഴികെ മറ്റൊരു ബാറ്ററും 30 റണ്‍സ് പോലും നേടിയില്ല. 17 പന്തില്‍ 26 റണ്‍സ് നേടിയ വിഷ്ണു സോളങ്കിയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. വിദര്‍ഭയുടെ യാഷ് താക്കൂര്‍ നാലു വിക്കറ്റെടുത്തു.

Summary

Hardik Pandya scored a brilliant century in the Vijay Hazare Trophy cricket tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com