ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ബിസിസിഐ

'പകരം താരത്തെ വേണമെങ്കില്‍ കൊല്‍ക്കത്ത ടീമിന് ആവശ്യപ്പെടാം'
Mustafizur Rahman
Mustafizur Rahman
Updated on
1 min read

മുംബൈ : ബംഗ്ലാദേശുമായിട്ടുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാ ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കണമെന്ന് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ. പകരം താരത്തെ വേണമെങ്കില്‍ കൊല്‍ക്കത്ത ടീമിന് ആവശ്യപ്പെടാം. ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

Mustafizur Rahman
ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

2026 ഐപിഎല്‍ ടീമില്‍ നിന്നും മുസ്തഫിസുറിനെ മാറ്റണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ബംഗ്ലദേശുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതെന്നും ദേവജിത് സൈക്കിയ അറിയിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമ്പോള്‍, ബംഗ്ലാദേശില്‍ നിന്നുള്ള താരത്തെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു.

Mustafizur Rahman
'എന്റെ പ്രതിബദ്ധതയെ അവർ ചോദ്യ മുനയിൽ നിർത്തി, വംശീയ വെറുപ്പ് ഇപ്പോഴും നേരിടുന്നു'

ബിസിസിഐക്കു മേല്‍ കടുത്ത സമ്മര്‍ദ്ദവും സംഘപരിവാര്‍ സംഘടനകള്‍ ചെലുത്തിയിരുന്നു. മുസ്തഫിസുറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറൂഖ് ഖാനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 30കാരനായ ഇടങ്കയ്യന്‍ പേസറെ 9.20 കോടി മുടക്കിയാണ് ഇക്കഴിഞ്ഞ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള താരമാണ് മുസ്തഫിസുർ റഹ്മാൻ.

Summary

The Indian Cricket Board (BCCI) has asked Kolkata Knight Riders to release Bangladesh pacer Mustafizur Rahman from its squad ahead of the IPL's 2026 edition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com