ഹര്‍ദിക്കും സൂര്യയും മുംബൈ ഇന്ത്യന്‍സ് വിടുമോ? ടീം മാനേജ്‌മെന്റുമായി നിര്‍ണായക കൂടിക്കാഴ്ച, റിപ്പോര്‍ട്ട്

സീസണില്‍ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് ഹര്‍ദിക്കും ടീമും ആത്മപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Hardik Pandya to meet Mumbai Indians management following a disappointing IPL season
ഹര്‍ദിക് പാണ്ഡ്യ
Edited By:
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്താന്‍ മുംബൈ മാനേജ്മെന്റ്. സീസണില്‍ ഒമ്പതാം സ്ഥാനക്കാരായി ഫിനീഷ് ചെയ്ത ടീമിന്റെ പ്രകടനത്തില്‍ ആരാധകരില്‍ നിന്നുള്‍പ്പെടെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പുതിയ സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ നായക സ്ഥാനവും ടീമിലെ താരത്തിന്റെ ഭാവിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

സീസണില്‍ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് ഹര്‍ദിക്കും ടീമും ആത്മപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ താരത്തിന്റേയോ അല്ലെങ്കില്‍ ടീമിന്റെയോ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എന്തും സംഭവിക്കാം. കൂടാതെ, ഒന്നില്‍ കൂടുതല്‍ ടീമുകള്‍ ഇതിനകം തന്നെ ഹര്‍ദിക്കിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Hardik Pandya to meet Mumbai Indians management following a disappointing IPL season
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ദിക് കളിക്കില്ല; പരിക്കെന്ന് ബിസിസിഐ

അടുത്തുതന്നെ താരവും മാനേജ്മെന്റുമായി ചര്‍ച്ച നടന്നേക്കുമെന്നാണ് ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹര്‍ദിക് നായകസ്ഥാനത്ത് തുടരുന്നതില്‍ മാനേജ്മെന്റിന് താത്പര്യമില്ലെന്നു സീസണിലുടനീളം സൂചനകളുണ്ടായിരുന്നു. ടീം ക്യാംപില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. മാത്രമല്ല, താരങ്ങള്‍ കോച്ചിങ് സ്റ്റാഫുകളുടെ നിര്‍ദേശം പാലിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുതിര്‍ന്ന താരങ്ങള്‍ക്കടക്കം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അത് കൃത്യമായി പിന്തുടരാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഹര്‍ദിക്കിന് പുറമേ സൂര്യകുമാര്‍ യാദവിന്റെ കാര്യത്തിലും പരിശോധന നടന്നേക്കും. സീസണില്‍ സൂര്യകുമാറിന്റേതും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. താരം അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ടീമിനെ അണ്‍ഫോളോ ചെയ്യുകയും വീണ്ടും ഫോളോ ചെയ്യുകയും ചെയ്തതിരുന്നു. താരം മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പുറത്തു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഉടനടി കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് കടക്കില്ലെന്നാണ് സൂചന. സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് നാല് ജയം മാത്രമാണ് മുംബൈക്ക് നേടാനായത്. എട്ടുപോയന്റ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്.

Summary

Hardik Pandya to meet Mumbai Indians management following a disappointing IPL season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com