'അയാൾ കൊലയാളി, ദൃശ്യങ്ങൾ എന്റെ കൈയിൽ ഉണ്ട്'; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ

പരാതി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയും കേൾക്കണമെന്നും ആവശ്യം
Pakistan bowler Imad Wasims ex-wife Sania Ashfaq allegations
Imad Wasim, Sania Ashfaqx
Updated on
1 min read

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ക്ലബ് ഇസ്‍ലാമബാ​ദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമ​ദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

Pakistan bowler Imad Wasims ex-wife Sania Ashfaq allegations
ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'2023ൽ ലാ​ഹോറിൽ വച്ച് അയാൾ എന്റെ ​ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. ആയാൾ കൊലയാളിയാണ്. എന്റെ കൈയിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിയും ചതിയനുമായ ആളെയാണ് ഇസ്‍ലാമബാദ് യുനൈറ്റഡ് കളിപ്പിക്കുന്നത്. പ്രതികാരം ചെയ്യൽ അല്ല എന്റെ ലക്ഷ്യം. ഞാൻ നീതിക്കു വേണ്ടിയാണ് പോരാടുന്നത്'- സാനിയ വ്യക്തമാക്കി.

താൻ ഉന്നയിക്കുന്ന പരാതി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയും കേൾക്കണമെന്നു അവർ ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുമെന്നു ഇമദ് വാസിം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്.

Pakistan bowler Imad Wasims ex-wife Sania Ashfaq allegations
'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട'
Summary

Sania Ashfaq, the ex-wife of Imad Wasim, has accused the former Pakistan cricketer of abandoning her while she was pregnant with their third child

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com