ഹോക്കി അമ്പയർ അനുപമ പഞ്ചിമണ്‍ഡ കോവിഡ് ബാധിച്ച് മരിച്ചു

പത്ത് ദിവസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു
അനുപമ പഞ്ചിമണ്‍ഡ/ ഫേസ്ബുക്ക്
അനുപമ പഞ്ചിമണ്‍ഡ/ ഫേസ്ബുക്ക്
Updated on: 
1 min read

ബാം​ഗളൂർ; മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ കോവിഡ് ബാധിച്ച് മരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച രാവിലെ ബാംഗളൂരുവിലായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോ​ഗമുക്തി നേടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോ​ഗം. 

കർണാടകയുടെ കളിക്കാരിയായിരുന്ന അനുപമ പിന്നീടാണ് അമ്പയറായി എത്തുന്നത്. കർണാടകയിൽ നിന്നുള്ള ആദ്യത്തെ വനിത അന്താരാഷ്ട്ര അമ്പയറാണ്. നേരത്തെ ദേശീയ തലത്തില്‍ കളിച്ചിരുന്ന അനുപമ 2005-ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബി.ഡി.ഒ ജൂനിയര്‍ ലോകകപ്പ്, 2013-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്-2, 2013-ല്‍ ക്വലാലംപുരില്‍ നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com