അനായാസം, അതിവേഗം പിവി സിന്ധു! സീസണിലെ രണ്ടാം കിരീടം

മിന്നും ഫോമിലേക്ക് തിരിച്ചെത്തി ഇരട്ട ഒളിംപിക് ചാംപ്യന്‍
PV Sindhu wins second title of 2026
PV Sindhux
Updated on: 
1 min read

സാര്‍ബ്രൂക്കന്‍: ദീര്‍ഘ നാളായുള്ള ഫോം ഔട്ട് അതിജീവിച്ച് വര്‍ഷാവസാനത്തില്‍ മികവിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇരട്ട ഒളിംപിക് ചാംപ്യന്‍ പിവി സിന്ധുവിന് സീസണിലെ രണ്ടാം കിരീടം. ജര്‍മനിയില്‍ അരങ്ങേറിയ ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടം താരം സ്വന്തമാക്കി. ബിഡബ്ല്യുഎഫ് ലോക ടൂർ ഫൈനൽ പ്രതീക്ഷകളും കിരീട നേട്ടത്തിനൊപ്പം താരം കാത്തു.

ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ലിനെ ഹോയ്മാര്‍ക്കിനെ വീഴ്ത്തിയാണ് സിന്ധുവിന്റെ നേട്ടം. താരം വെറും 39 മിനിറ്റില്‍ ഫൈനല്‍ വിജയിച്ച് കിരീടം പിടിച്ചെടുത്തു. സ്‌കോര്‍: 21-12, 21-14.

PV Sindhu wins second title of 2026
ഗാംഗുലി ജേഴ്‌സി ഊരിവീശി ആഘോഷിച്ച 'വിഖ്യാത വിജയം'; ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം ഇനി പാകിസ്ഥാനും!

31കാരി നേരത്തെ ജൂലൈയില്‍ ജപ്പാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച താരം ഫ്രഞ്ച് ഓപ്പണില്‍ റണ്ണര്‍ അപ്പുമായിരുന്നു.

PV Sindhu wins second title of 2026
അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ചരിത്രമെഴുതി 'ടീം ഇന്ത്യ'!
PV Sindhu wins second title of 2026
82, 70, 17, 107, 65 റൺസ്... ഗ്ലെന്‍ ഫിലിപ്‌സിന് ലോക റെക്കോർഡ്!
Summary

Double Olympic medallist PV Sindhu continued her impressive late-season run by clinching the Hylo Open Super 500 title with a commanding straight-game victory over Denmark's Line Hojmark Kjærsfeldt in the final on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER