'എനിക്ക് വിഷയമല്ല'; ഫൈനല്‍ കളിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബെന്‍സെമ

ലോകകപ്പിലെ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തിന് മുന്‍പാണ് പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ് ബെന്‍സെമെയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാകുന്നത്
കരീം ബെന്‍സേമ / ട്വിറ്റര്‍ ചിത്രം
കരീം ബെന്‍സേമ / ട്വിറ്റര്‍ ചിത്രം
Updated on: 
1 min read

മാഡ്രിഡ്: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനായി കളിക്കാന്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബെന്‍സെമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. എനിക്ക് വിഷയമല്ല എന്നാണ് ബെന്‍സെമെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ലോകകപ്പ് ഫൈനല്‍ കളിക്കാനായി ടീമിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ബെന്‍സെമ തള്ളുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിലെ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തിന് മുന്‍പാണ് പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ് ബെന്‍സെമെയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാകുന്നത്. 

ബെന്‍സെമയ്ക്ക് പകരം താരത്തെ ഫ്രാന്‍സ് സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ബെന്‍സെമയ്ക്ക് സ്‌ക്വാഡിലേക്ക് മടങ്ങിയെത്താം എന്ന സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ മാഡ്രിഡില്‍ പരിശീലനം നടത്തുന്ന ബെന്‍സെമ ഫൈനല്‍ കളിക്കാനായി ഖത്തറിലേക്ക് വരില്ലെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. 

എംബാപ്പെയ്ക്ക് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത് ജിറൗദ് ആണ്. നാല് ഗോള്‍ നേടി ജിറൗദ് ടോപ് ഗോള്‍ സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. എംബാപ്പെ-ജിറൗദ് സഖ്യം തിളങ്ങിയതോടെയാണ് ബെന്‍സെമയുടെ അഭാവം മറികടക്കാന്‍ ഫ്രാന്‍സിന് സാധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER