ധോനിയുടെ ഫുട്‌ബോള്‍ കളി കണ്ട് ഞാന്‍ അലറി; ടോസിന് 5 മിനിറ്റ് മുന്‍പ് സ്‌കിഡ് ചെയ്ത് വീണു: രവി ശാസ്ത്രി 

ധോനി ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ധോനി കളിക്കുന്ന തീവ്രത കാണുമ്പോള്‍ പുറത്ത് നില്‍ക്കുന്ന നമുക്ക് ഭയം തോന്നും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: ധോനി ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് ഭയന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. തീവ്രതയോടെയാണ് പരിശീലനത്തിന് ഇടയിലും ധോനി കളിക്കുന്നത് എന്നാണ് രവി ശാസ്ത്രി പറയുന്നത്. 

ധോനി ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ധോനി കളിക്കുന്ന തീവ്രത കാണുമ്പോള്‍ പുറത്ത് നില്‍ക്കുന്ന നമുക്ക് ഭയം തോന്നും. പരിക്കേല്‍ക്കുമെന്ന് നമുക്ക് ഭയം തോന്നും. ഏഷ്യാ കപ്പ് ഫൈനലിന് ഇടയില്‍ ഒരു സംഭവം ഉണ്ടായി. ഗ്രൗണ്ടില്‍ ഈര്‍പ്പം ഉണ്ടായിരുന്നു. ടോസിന് അഞ്ച് മിനിറ്റ് മാത്രം മുന്‍പ് കളിക്കിടെ ധോനി സ്‌കിഡ് ചെയ്ത് വീണു, രവി ശാസ്ത്രി പറയുന്നു. 

ഞാന്‍ ഇതിന് മുന്‍പ് അങ്ങനെ പ്രതികരിച്ചിട്ടുണ്ടാവില്ല

കളി നിര്‍ത്തു എന്ന് പറഞ്ഞ് ഞാന്‍ അലറി. ജീവിതത്തില്‍ ഞാന്‍ ഇതിന് മുന്‍പ് അങ്ങനെ പ്രതികരിച്ചിട്ടുണ്ടാവില്ല. പാകിസ്ഥാന് എതിരായ മത്സരത്തിന് മുന്‍പ് നമ്മുടെ പ്രധാന താരത്തെ നഷ്ടമാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ധോനിയുടെ വിക്കറ്റ് വീഴ്ത്താനും ഫുട്‌ബോള്‍ കളിക്കുന്നത് തടയുക എന്നതും അസാധ്യമാണ്, രവി ശാസ്ത്രി പറഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്‍ പതിനഞ്ചാം സീസണില്‍ തോല്‍വി തൊടാനാവാതെയാണ് ധോനിയുടേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും പോക്ക്. കളിച്ച ആദ്യ നാല് കളിയിലും ചെന്നൈ തോറ്റ് കഴിഞ്ഞു. ടീം ഉടച്ച് വാര്‍ത്തതിന് ശേഷം താളത്തിലേക്ക് എത്താന്‍ ചെന്നൈക്ക് കഴിഞ്ഞിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com