'ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നു'; നിലത്തുവീണ് പിടഞ്ഞ നായിബിന്റെ അഭിനയത്തെ പറ്റി ഓസിസ് ക്യാപ്റ്റന്‍

ഒരു ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് താന്‍ കണ്ടിട്ടുള്ള മികച്ച തമാശകളില്‍ ഒന്നായിരുന്നു അതെന്നും മാര്‍ഷ് പറഞ്ഞു.
mitchel marsh on gulbadin trick
ഗുല്‍ബാദിന്‍റെ അഭിനയം, മിച്ചല്‍ മാര്‍ഷ്ട്വിറ്റര്‍
Updated on
1 min read

ട്രിനിഡാഡ്: ബംഗ്ലാദേശിനെതിരെ ടി20 പോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരം മെല്ലെയാക്കാന്‍ പേശീവലിവ് അഭിനയിച്ച് നിലത്തുവീണ അഫ്ഗാന്‍ താരം ഗുല്‍ബാദ് നായിബിന്റെ പ്രകടനം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നുവെന്ന് ഓസിസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് താന്‍ കണ്ടിട്ടുള്ള മികച്ച തമാശകളില്‍ ഒന്നായിരുന്നു അതെന്നും മാര്‍ഷ് പറഞ്ഞു.

ബംഗ്ലദേശ് ഇന്നിങ്‌സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു നായിബിന്റെ അഭിനയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാന്‍ അപ്പോള്‍ 2 റണ്‍സിനു മുന്നിലായിരുന്നു. ഇതു കണക്കു കൂട്ടി കളി വൈകിപ്പിക്കാന്‍ ഡഗ്ഔട്ടിലുണ്ടായിരുന്ന അഫ്ഗാന്‍ കോച്ച് ജൊനാഥന്‍ ട്രോട്ടിന്റെ നിര്‍ദേശപ്രകാരമായിരുന്നു നായിബിന്റെ അഭിനയം. ഇതു കണ്ട് ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നുവെന്ന് മാര്‍ഷ് പറഞ്ഞു. പക്ഷെ അത് കളിയെ ബാധിച്ചില്ല. അതൊരു മികച്ച തമാശായിയിരുന്നെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ അഫ്ഗാന്റെ വിജയത്തോടെ ഓസിസ് സെമി കാണാതെ പുറത്തായിരുന്നു. ബംഗ്ലാദേശ് - അഫ്ഗാന്‍ മത്സരം അത്യന്തം ആവേശകരവും വിജയം പ്രവചാനീതതവുമായിരുന്നെന്ന് മാര്‍ഷ് പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ മുന്നോട്ടുപോകാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ ബംഗ്ലാദേശിന്റെ ജയം തങ്ങള്‍ക്ക് അനിവാര്യമായിരുന്നു. എന്നാല്‍ അതൊരിക്കലും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് അറിയാമായിരുന്നെന്നും മാര്‍ഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അഫ്ഗാനോട് സൂപ്പര്‍ എട്ടില്‍ തങ്ങള്‍ പരാജയപ്പെട്ടു. അവര്‍ മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവര്‍ സെമിഫൈനലിലെത്താന്‍ അര്‍ഹരാണെന്ന് മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.വ്യാഴാഴ്ച ട്രിനിഡാഡില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും.

mitchel marsh on gulbadin trick
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടി; ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com