

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ ബൗളര്‍മാരിലെ ഒന്നും രണ്ടും റാങ്കുകള്‍ വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ശ്രീചരണിയും ദീപ്തി ശര്‍മയും. പേസര്‍മാരായ നന്ദനി ശര്‍മ, ക്രാന്തി ഗൗഡ് എന്നിവരാണ് പുതിയ പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
നന്ദനി ഒറ്റയടിക്ക് 26 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 45ാം റാങ്കിലെത്തി. ക്രാന്തി 9 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 43ലും എത്തി.
സിംബാബ്‌വെക്കെതിരായ പരമ്പര 2-0ത്തിനു ഉറപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നന്ദനിയും ക്രാന്തിയും തിളങ്ങിയത് ഇരുവര്‍ക്ക് നേട്ടമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates